Day: August 27, 2020

സ്വര്‍ണ്ണക്കള്ളക്കടത്ത് ; അനില്‍ നമ്പ്യാരെ വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന്‌ സൂചന . 

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ജനം ടി.വി കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ  ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു.എന്നാൽ മൊഴിയിൽ വ്യക്തതയില്ലാത്തതിനാൽ അനിൽ നമ്പ്യാരെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിക്കുന്ന സൂചന.

Read More »

ഷാര്‍ജയില്‍ രണ്ടു വര്‍ഷത്തെ കാര്‍ രജിസ്‌ട്രേഷന്‍ സേവനം ആരംഭിച്ചു

ഷാര്‍ജയില്‍ രണ്ടു വര്‍ഷത്തെ കാര്‍ രജിസ്‌ട്രേഷന്‍ സേവനം ആരംഭിച്ചു. പൊലീസിലെ വെഹിക്കിള്‍സ് ആന്‍ഡ് ഡ്രൈവര്‍ ലൈസന്‍സിങ് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്.ഈ കാലയളവില്‍ സാധുതയുള്ള ഇന്‍ഷുറന്‍സ് കവറേജ് ഉണ്ടെങ്കില്‍ മാത്രമെ മുല്‍ക്കിയ രണ്ടു വര്‍ഷത്തേക്ക് ലഭിക്കൂ.

Read More »

സംസ്ഥാനത്ത് ഇന്ന് 2406 പേർക്ക് കോവിഡ്; 2067 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് വ്യാഴാഴ്ച 2406 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 10 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2067 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Read More »
SENSEX

ഓഹരി വിപണി കുതിപ്പ്‌ തുടരുന്നു

ഒഎന്‍ജിസി, റിലയന്‍സ്‌ ഇന്റസ്‌ട്രീസ്‌, ബജാജ്‌ ഓട്ടോ, സീ ലിമിറ്റഡ്‌, കോള്‍ ഇന്ത്യ എന്നിവയാണ്‌ ഇന്ന്‌ നിഫ്‌റ്റിയില്‍ ഏറ്റവും നഷ്‌ടം നേരിട്ട അഞ്ച്‌ ഓഹരികള്‍.

Read More »

ഓ​ണം: സം​സ്ഥാ​ന​ത്ത് പൊ​തു​ഗ​താ​ഗ​ത നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കി

ഓ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച്‌ സം​സ്ഥാ​ന​ത്ത് പൊ​തു​ഗ​താ​ഗ​ത​ത്തി​ന് ഉ​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഒ​ഴി​വാ​ക്കി. ഇ​ക്കാ​ല​യ​ള​വി​ല്‍ ബ​സു​ക​ള്‍​ക്ക് കേ​ര​ള​ത്തി​ല്‍ എ​വി​ടേ​യും സ​ര്‍​വീ​സ് ന​ട​ത്താം. സെ​പ്റ്റം​ബ​ര്‍ ഒ​ന്ന് വ​രെ​യാ​ണ് ഇ​ള​വ്. രാ​വി​ലെ ആ​റ് മു​ത​ല്‍ രാ​ത്രി പ​ത്ത് വ​രെ​യാ​ണ് സ​ര്‍​വീ​സി​ന് അ​നു​മ​തി. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ച്ച്‌ സ​ര്‍​വീ​സ് ന​ട​ത്താ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

Read More »

ത​ല​ശേ​രി-​മാ​ഹി ബൈ​പാ​സി​ൽ പാ​ലം ത​ക​ർ​ന്ന സം​ഭ​വത്തിൽ പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് സമർപ്പിച്ചു

മു​ഴ​പ്പി​ല​ങ്ങാ​ട്-​മാ​ഹി ബൈ​പാ​സി​ല്‍ നി​ര്‍​മാ​ണ​ത്തി​ലി​രി​ക്കു​ന്ന പാ​ലം ത​ക​ര്‍​ന്ന സം​ഭ​വ​ത്തി​ൽ ദേ​ശീ​യ പാ​ത അ​ഥോ​റി​റ്റി പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട് ന​ൽ​കി. ബീ​മു​ക​ൾ​ക്ക് കൊ​ടു​ത്ത താ​ങ്ങ് ഇ​ള​കി​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നും നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​ക​ളി​ല്ലെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. ദേ​ശീ​യ​പാ​ത പ്രൊ​ജ​ക്ട് ഡ​യ​റ​ക്ട​ർ നി​ർ​മ​ൽ എം ​സാ​ഥേ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്ന് രാ​വി​ലെ​യാ​ണ് പാ​ല​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. തു​ട​ർ​ന്ന് റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ​ക്ക് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ടും സ​മ​ർ​പ്പി​ച്ചു.

Read More »

സ്വര്‍ണക്കടത്ത് കേസ്; അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാരെ കസ്റ്റംസ് ചോദ്യം ചെയ്ത് വിട്ടയച്ചു. അഞ്ചര മണിക്കൂറാണ് അനില്‍ നമ്പ്യാരെ ചോദ്യം ചെയ്തത്. ഇന്ന് രാവിലെ പത്തരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യല്‍.

Read More »

എയ്ഡഡ് മേഖലയിലെ സംവരണം ഹൈക്കോടതി ശരിവച്ചത് സന്തോഷം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തിയ കോമണ്‍ തസ്തികകള്‍ക്ക് 4 ശതമാനം സംവരണം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം 3 ശതമാനത്തില്‍ നിന്നും 4 ശതമാനമായി ഉയര്‍ത്തി നേരത്തെ പൊതു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മുമ്പ് 3 ശതമാനം സംവരണം അനുവദിച്ചിരുന്ന 49 കോമണ്‍ കാറ്റഗറി തസ്തികകള്‍ക്ക് 4 ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ച് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

Read More »

സംസ്ഥാനത്ത് മദ്യ വില്പന സമയം കൂട്ടി

സംസ്ഥാനത്ത് മദ്യ വില്പന സമയം രാവിലെ 9 മുതല്‍ വൈകിട്ട് 7 വരെയാക്കി. ഓണത്തിരക്ക് മുന്‍കൂട്ടിക്കണ്ടാണ് സമയം ദീര്‍ഘിപ്പിച്ചത്. ഔട്ലെറ്റുകളിലെ ടോക്കണുകളുടെ എണ്ണം 400 ല്‍ നിന്നും 600 ആക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വില്പന സമയവും ടോക്കണുകളുടെ എണ്ണം കൂട്ടിയത് ബിവ്കോ ഔട്ലെറ്റുകളിലാണ്.

Read More »

സ്വർണക്കടത്ത് കേസ്: മാധ്യമ പ്രവര്‍ത്തകന്‍ അനിൽ നമ്പ്യാർ കസ്റ്റംസിനു മുന്നിൽ ഹാജരായി

സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകൻ അനിൽ നമ്പ്യാർ കസ്റ്റംസിനു മുന്നിൽ ഹാജരായി. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള ഇദ്ദേഹത്തിന്‍റെ ബന്ധം വ്യക്തമായതിനെ തുടർന്ന് കസ്റ്റംസ് കഴിഞ്ഞ ദിവസം ഹാജരാകാൻ നോട്ടിസ് നൽകിയിരുന്നു. തുടർന്നാണ് ഇന്ന് കൊച്ചിയിലെ ഓഫിസിൽ മൊഴി നൽകാൻ ഹാജരായത്. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ ഐടി ഫെലോ ആയിരുന്ന അരുൺ ബാലചന്ദ്രനോടും ഇന്ന് ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും എത്തിയിട്ടില്ല.

Read More »

ഇനി ഞങ്ങള്‍ മൂന്നുപേര്‍; ആ വാര്‍ത്ത ലോകത്തെ അറിയിച്ച്‌ കോലി

അനുഷ്ക – കോലി ദമ്പതികള്‍ക്ക് കുഞ്ഞ് പിറക്കാന്‍ പോകുന്ന വാര്‍ത്തയാണ് താരങ്ങള്‍ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചത്. ബോളിവുഡ് നടി അനുഷ്കയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലിക്കും കുഞ്ഞ് പിറക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുകയാണ് കോലി. അനുഷ്ക ഗര്‍ഭിണിയാണെന്നും 2021 ല്‍ പുതിയ അതിഥിയെത്തുമെന്നും കോലി അറിയിച്ചു. ‘ ആന്‍ഡ് ദെന്‍, വി ആര്‍ ത്രീ ! അറൈവിംഗ് ജനുവരി 2021 ‘ എന്ന അടിക്കുറിപ്പോടെയാണ്‌ കോലി ഗര്‍ഭിണിയായ അനുഷ്കയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

Read More »

ഇടിഎഫുകളിലും ഇന്‍ഡക്‌സ്‌ ഫണ്ടുകളിലും നിക്ഷേപിക്കാം

ഓഹരി സൂചികയ്ക്ക്‌ ചേര്‍ന്നുനില്‍ക്കുന്ന നേട്ടം ആഗ്രഹിക്കുന്നവര്‍ക്ക്‌ അനുയോജ്യമായ നിക്ഷേപ ഉല്‍പ്പന്നങ്ങളാണ്‌ ഇന്‍ഡക്‌സ്‌ ഫണ്ടുകളും എക്‌സ്‌ചേഞ്ച്‌ ട്രേഡഡ്‌ ഫണ്ടുകളും (ഇടിഎഫ്‌).

Read More »

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് യു.എ.ഇ

യുഎഇയില്‍ കോവിഡ് രോഗ പ്രതിരോധ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്ന ആരോഗ്യപ്രവര്‍ത്തകരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം. 700 കുട്ടികള്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക.

Read More »

കൈരളി, ശോഭ, താരം, പ്രീതി; തൃക്കാക്കരയിലെ ടാക്കീസുകള്‍ (സ്കെച്ച്-04)

നോര്‍ത്ത് കളമശ്ശേരിയിലെ പ്രീതി തീയറ്റര്‍ വളരെ പ്രശസ്തമാണ്. പ്രദേശത്തെ യുവാക്കളെ ത്രസിപ്പിച്ചിരുന്ന ഉച്ചപ്പടത്തിന്റെ കേന്ദ്രമായിരുന്നു.

Read More »

ലോകത്ത് കോവിഡ് ബാധിതര്‍ രണ്ടരക്കോടിയിലേക്ക്; മരണം 8.29 ലക്ഷം കടന്നു

ലോകത്തെ കോവിഡ് കണക്കുകള്‍ അനുദിനം കുതിക്കുന്നത് ആശങ്ക ഇരട്ടിപ്പിക്കുകയാണ്. ഓരോ ദിവസം കഴിയുന്തോറും പ്രതിദിന കോവിഡ് കണക്കുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്നതാണ് ഞെട്ടലുളവാക്കുന്നത്. കണക്കുകളില്‍ ഏറ്റക്കുറച്ചിലുകളുണ്ടാവുന്നുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി രണ്ടരലക്ഷത്തിന് മുകളിലാണ് പുതിയ രോഗികള്‍.

Read More »

യുഎഇയില്‍ പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി

പൊതുമാപ്പിന്‍റെ കാലാവധി വീണ്ടും നീട്ടി നല്‍കി യുഎഇ. മാര്‍ച്ച്‌ ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ നല്‍കിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധി മൂന്ന് മാസത്തേക്കാണ് നീട്ടിയത്.ജി.ഡി.ആര്‍.എഫ്.എ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Read More »

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ മാളായ തിരുവനന്തപുരത്തെ ലുലു മാര്‍ച്ചില്‍ തുറക്കും; നിക്ഷേപം 1,100 കോടി രൂപ

ലണ്ടന്‍ ആസ്ഥാനമായ ഡിസൈന്‍ ഇന്റര്‍നാഷണല്‍ ആണ് പരിസ്ഥിതിക്കനുകൂലമായ തരത്തില്‍ മാള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

Read More »

ബഹ്​റൈനില്‍ കോവിഡ്​ പരിശോധന വര്‍ദ്ധിപ്പിച്ചു; രാ​ജ്യ​ത്തെ രോ​ഗ​മു​ക്തി നി​ര​ക്ക്​ 93.2 ശ​ത​മാ​നം

കോ​വി​ഡ്​ പ​രി​ശോ​ധ​ന​യി​ല്‍ ബ​ഹ്​​റൈ​ന്‍ ലോ​ക​ത്ത്​ മു​ന്‍​നി​ര​യി​ലാ​ണെ​ന്ന്​ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി ഡോ. ​വ​ലീ​ദ്​ അ​ല്‍ മാ​നി​അ്​ പ​റ​ഞ്ഞു. 1000 പേ​രി​ല്‍ 707 പേ​ര്‍​ക്ക്​ എ​ന്ന തോ​തി​ലാ​ണ്​ രാ​ജ്യ​ത്ത്​ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്. ‘ക​ണ്ടെ​ത്തു​ക, പ​രി​ശോ​ധി​ക്കുക, ചി​കി​ത്സി​ക്കു​ക’ എ​ന്ന ന​യ​ത്തി​ന്‍റെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഈ ​നേ​ട്ടം കൈ​വ​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ​തെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. 10 ല​ക്ഷം പ​രി​ശോ​ധ​ന​ക​ള്‍ എ​ന്ന നാ​ഴി​ക​ക്ക​ല്ല്​ പി​ന്നി​ടാ​ന്‍ ക​ഴി​ഞ്ഞ​ത്​ മി​ക​ച്ച നേ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു.

Read More »