Day: August 24, 2020

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

കരിപ്പൂര്‍ വിമാനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു.
നരിപ്പറ്റ കാഞ്ഞരാടന്‍ വീട്ടില്‍ പ്രമോദിന്‍റെ ഭാര്യ മഞ്ജുളകുമാരി (38) ആണ് മരിച്ചത്.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ ഭര്‍ത്താവിനൊപ്പം ദുബായിലെ റാസല്‍ഖൈമയിലായിരുന്നു.

Read More »

മുഖ്യമന്ത്രി ആദരണീയന്‍, പക്ഷേ ഭരണത്തെ നിയന്ത്രിക്കുന്നില്ല: വി.ഡി സതീശന്‍

വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയില്‍ അഴിമതിയുണ്ടെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. ആകെ 9.25 കോടി കമ്മീഷന്‍, ഇതില്‍ ബെവ്‌കോ ആപ് സഖാവിന്റെ ബന്ധം അറിയണം.

Read More »

കിം ജോങ് ഉന്‍ കോമയിലെന്ന് റിപ്പോര്‍ട്ട്; അധികാരങ്ങള്‍ ഏറ്റെടുത്ത് സഹോദരി

ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ കോമയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ സുപ്രധാന അധികാരങ്ങള്‍ സഹോദരി കിം യോ ജോങ്ങിന് കൈമാറിയതായി ദക്ഷിണ കൊറിയ നാഷനല്‍ ഇന്റലിജന്‍സ് സര്‍വീസ് (എന്‍ഐഎസ്) അറിയിച്ചു. നേരത്തെയും കിം കോമയിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Read More »

ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ 31 ലക്ഷം കവിഞ്ഞു

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,408 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കവിഞ്ഞു. നിലവില്‍ 31,06,348 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്.

Read More »

വിമാനത്താവള കൈമാറ്റം; മുഖ്യമന്ത്രി സഭയില്‍ പ്രമേയം അവതരിപ്പിച്ചു

വിമാനത്താവള വിഷയത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ക്രിമിനല്‍ ഗൂഢാലോചനയാണ് നടന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.

Read More »

കർണാടക സംഗീത ലോകത്ത ചരിത്ര സംഭവമായി അന്താരാഷ്ട്ര-ഗണേശ സംഗീതോത്സവം 2020

അന്താരാഷ്ട്ര-ഗണേശ സംഗീതോത്സവം 2020 കർണാടക സംഗീത ലോകത്ത ചരിത്ര സംഭവമായി മാറി. ഏഴാമത് തൃപ്പുണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരം പ്രശസ്ത വയലിൻ വിദ്വാൻ ശ്രീ നെടുമങ്ങാട് ശിവാനന്ദന് ചടങ്ങില്‍ സമ്മാനിച്ചു. തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ സംഗീത സഭയും പാറക്കടത്തു കോയിക്കൽ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിച്ച ‘അന്താരാഷ്ട്ര-ഗണേശ സംഗീതോത്സവം 2020’ ഗണേശ ചതുർഥി ദിവസമാണ് സംഘടിപ്പിച്ചത്. 8 രാജ്യങ്ങളില്‍ നിന്നായി 12 മണിക്കൂര്‍ തുടര്‍ച്ചയായി 21 സംഗീത കച്ചേരികള്‍ ഓൺലൈലൈനിൽ നടന്നത് കർണാടക സംഗീത ലോകത്ത് ചരിത്ര സംഭവമായി.

Read More »

പ്രശസ്‌ത സംവിധായകൻ എ.ബി.രാജ് അന്തരിച്ചു

പ്രശസ്‌ത സംവിധായകൻ എ.ബി.രാജ് (രാജ് ആന്‍റെണി ഭാസ്കർ) അന്തരിച്ചു. 95 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം.ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചു മക്കളില്‍ നാലാമനായി 1929ല്‍ മധുരയിലായിരുന്നു ജനനം. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാതെ 1947 ൽ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. സിലോണിൽ സിംഹള സിനിമകളിലൂടെയാണ് അദ്ദേഹം സിനിമാരംഗത്ത് പ്രവേശിച്ചത്. 11 സിംഹള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

Read More »

നോർക്ക ഹെൽപ്പ്ഡെസ്ക്ക് കിഴക്കൻ പ്രവിശ്യയിലെ പ്രവർത്തനങ്ങൾ ഔപചാരികമായി അവസാനിപ്പിച്ചു

ദമ്മാം: കൊറോണ രോഗബാധയെത്തുടർന്നു ദുരിതത്തിലായ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളെ സഹായിക്കാനായി, കഴിഞ്ഞ അഞ്ചു മാസമായി പ്രവർത്തിച്ചു വരുന്ന നോർക്ക ഹെൽപ്പ്ഡെസ്ക്കിന്റെ പ്രവർത്തനങ്ങൾ ഔപചാരികമായി അവസാനിച്ചു. സൂമിൽ ഓൺലൈനായി നടന്ന സമാപനസമ്മേളനം നോർക്ക റൂട്ട്സ് റസിഡന്റ്

Read More »