
ചെന്നിത്തലക്കെതിരെയാണ് പ്രതിപക്ഷം അവിശ്വാസ പ്രമേയം അവതരിപ്പിക്കേണ്ടത്: വീണ ജോര്‍ജ്
നിങ്ങള്‍ സൃഷ്ടിച്ച പുകമറ ഒന്നും ഇവിടെ ഇല്ലായെന്ന് ഈ സഭയില്‍ ജനങ്ങള്‍ക്ക് വ്യക്തമാകുകയാണ്

നിങ്ങള്‍ സൃഷ്ടിച്ച പുകമറ ഒന്നും ഇവിടെ ഇല്ലായെന്ന് ഈ സഭയില്‍ ജനങ്ങള്‍ക്ക് വ്യക്തമാകുകയാണ്

ആഘോഷങ്ങള്‍ ഒഴിവാക്കി ശാന്തിഗിരിയില്‍ ഇത്തവണ നവപൂജിതം ആചരിച്ചു. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ജന്മദിനാണ് നവപൂജിതമായി ആചരിക്കുന്നത്. 94-ാമത് നവപൂജിതമാണ് ഇന്നലെ പ്രാര്‍ത്ഥനയും ചടങ്ങുകളുമാത്രമായി ട്ട് ആചരിച്ചത്.

സ്വർണ്ണക്കള്ളക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ച ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി സംസ്ഥാന നേതാക്കളെ പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തു നീക്കി. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കും വരെ ബി.ജെ.പി സംസ്ഥാന വ്യാപകമായി പ്രതിഷേധം തുടരുമെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.

ബിജെപിയെ സഹായിച്ചെന്ന് കുറ്റപ്പെടുത്തിയിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. രാഹുല്‍ കപില്‍ സിബലുമായി ആശയവിനിമയം നടത്തി. നേതാക്കളെ ബിജെപി ഏജന്റുമാരെന്ന് വിളിച്ചിട്ടില്ലെന്ന് രാഹുല്‍ പറഞ്ഞു. ഇതോടെ രാഹുലിനെതിരായ ട്വീറ്റ് കപില്‍ സിബല്‍ പിന്‍വലിച്ചു.

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം ശക്തമാക്കാന്‍ സജ്ജമാക്കി വരുന്ന കോവിഡ് ബ്രിഗേഡിന്‍റെ ആദ്യ സംഘം പരിശീലനം പൂര്‍ത്തിയാക്കി സേവനത്തിനിറങ്ങുന്നു. കാസര്‍ഗോഡുള്ള കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഇവരുടെ ആദ്യ ദൗത്യം. തിരുവനന്തപുരം മെഡിക്കല്‍ കോളേജിന്റെ നേതൃത്വത്തില്‍ നടന്ന 4 ദിവസത്തെ പരിശീലനം പൂര്‍ത്തിയാക്കിയ 26 സി.എഫ്.എള്‍.ടി.സി. കോവിഡ് ബ്രിഗേഡുമാരാണ് സംഘത്തിലുള്ളത്. ആഗസ്റ്റ് 25-ാം തീയതി രാവിലെ 10 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ സംഘത്തെ അഭിസംബോധന ചെയ്ത് യാത്രയാക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

അമേരിക്കയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.80 ലക്ഷം പിന്നിട്ടു. 180,604 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇവിടെ കോവിഡ് ബാധിതരുടൈ എണ്ണം 60 ലക്ഷത്തിലേക്ക് കുതിക്കുന്നുവെന്നും കണക്കുകള്‍ പറയുന്നു.

സ്വാതന്ത്ര്യത്തിനു ശേഷം നടന്ന 15 ലോകസഭാ തെരഞ്ഞെടുപ്പില്‍ ആറു തവണയും വ്യക്തമായ ഭൂരിപക്ഷം നേടി അധികാരത്തിലെത്തിയ കോണ്‍ഗ്രസ് നാലു തവണ മുന്നണി സംവിധാനത്തോടെയും ഭരണത്തിലെത്തിയിട്ടുണ്ട്

കശുവണ്ടി മേഖലയിലെ തൊഴിലാളികള്‍/ഫാക്ടറികളിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് 2020 വര്‍ഷത്തെ ബോണസ് അഡ്വാന്‍സായി 9500 നല്‍കും. ഇത് ഈ മാസം 27-ാം തീയതിക്കുള്ളില്‍ വിതരണം ചെയ്യും. 20 ശതമാനമാണ് ബോണസ്. ഫിഷറീസ്, കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ നടന്ന വ്യവസായ ബന്ധ സമിതി യോഗത്തിലാണ് ഒത്ത് തീര്‍പ്പ് വ്യവസ്ഥകള്‍ തീരുമാനിച്ചത്.

ചൈനയില്‍ വീണ്ടും കോവിഡ് ബാധ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ട്. കൊറോണ വ്യാപനത്തിന് തുടക്കമിട്ട ചൈനയില്‍ നാലാം തവണയാണ് പുതുതായി കൊറോണ ബാധ പുറത്തുവരുന്നത്. ഇതുവരെ പുതുതായി രോഗബാധിതരായവരുടെ എണ്ണം 2500 കടന്നിരിക്കുകയാണ്. ബീജിംഗ് ആരോഗ്യമന്ത്രാലയമായ നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടാണ് മാദ്ധ്യമങ്ങള്‍ക്ക് ലഭിച്ചിരിക്കുന്നത്.

ജനപിന്തുണ നഷ്‌ടപ്പെട്ട പ്രതിപക്ഷത്തിന് എങ്ങനെ അവിശ്വാസം കൊണ്ട് വരാൻ കഴിയുമെന്ന് എസ് ശർമ്മ എംഎൽഎ. അവിശ്വാസ പ്രമേയത്തിൽമേൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ പിന്തുണ നേടിയെടുക്കാൻ കഴിയാത്ത പ്രതിപക്ഷമാണ് കേരളത്തിലുള്ളത്. അതിന് തെളിവാണ് വട്ടിയൂർക്കാവ്, കോന്നി, പാലാ തുടങ്ങിയ യുഡിഎഫ് സീറ്റുകൾ ഉപതെരഞ്ഞെടുപ്പുകളിൽ എൽഡിഎഫിന് വിജയിക്കാൻ കഴിഞ്ഞത്.

കാസര്‍ഗോഡ് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന സ്‌നേഹ സാന്ത്വനം പദ്ധതിയ്ക്ക് 19 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. ഓണത്തിന് മുമ്പ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ആനുകൂല്യം ലഭ്യമാകുന്ന രീതിയില്‍ അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സാമൂഹ്യ സുരക്ഷാ മിഷന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ലൈഫ്‌സ്റ്റൈല്‍ & റീട്ടെയില്‍ മേഖലയി ലെ കമ്പനികളുടെ വില്‍പ്പന മെച്ചപ്പെട്ടു വരു ന്നതാണ് കാണുന്നത്.

സ്വർണ്ണക്കള്ളക്കടത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ പ്രമേയ ചർച്ചയിൽ ഒ.രാജഗോപാൽ എം.എൽ.എയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം ആരോപിച്ചു.

വെപ്രാളത്തില്‍പ്പെട്ട് നില്‍ക്കുമ്പോള്‍ ഇത്തരം പ്രകടനങ്ങള്‍ ഉണ്ടാകും. അതാണ് പ്രതിപക്ഷത്തിന്. മറുപടി പറയുമ്പോള്‍ സാധാരണ ഗതിയിലുള്ള സംസ്‌കാരം കാണിക്കണം.

ഹിന്ദി അറിയാത്തവര്‍ക്ക് വിഡീയോ കോണ്‍ഫ്രന്‍സിങില്‍ നിന്ന് പുറത്തുപോകാമെന്ന പറഞ്ഞ കേന്ദ്ര ആയുഷ് വകുപ്പ് സെക്രട്ടറി രാജേഷ് കൊടേച്ചക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ എച്ച് .ഡി കുമാരസ്വാമി.

ഹെല്‍ത്ത് ക്ലബ്ബുകള്‍, ആരാധനാലയങ്ങള്‍ എന്നിവ തുറക്കണമെന്നാവശ്യം ഭരണമുന്നണിയുടെ ഭാഗത്തു നിന്നുമുയരുന്നുണ്ട്. പക്ഷേ ഇനിയും തീരുമാനമെടുത്തിട്ടെല്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കി.

ആന്ധ്രയില്‍ മൂന്നു തലസ്ഥാന നഗരമെന്നതിനെതിരെ തെലുങ്കുദേശം പാര്‍ട്ടിയുടെ പ്രതിഷേധ സമരങ്ങള്‍ ശക്തിപ്പെടുന്നു. തലസ്ഥാനമായി അമരാവതി തുടരണമെന്ന ആവശ്യമുന്നയിച്ച് തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി) യുടെ ധര്‍ണ – എഎന്‍ഐ റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം കൃഷ്ണ ജില്ലയിലെ നന്ദിഗാം നഗരത്തിലായിരുന്നു ധര്‍ണ.

കോടതിയലക്ഷ്യ കേസില്‍ പ്രശാന്ത് ഭൂഷണ് സുപ്രീംകോടതി നല്‍കിയ സമയപരിധി ഇന്ന് അവസാനിക്കും. ഇന്ന് മാപ്പുപറഞ്ഞുകൊണ്ട് സത്യവാംങ്മൂലം നല്‍കിയാല്‍ നാളെ കേസ് പരിഗണിച്ച് തീര്‍പ്പാക്കുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. എന്നാല്‍ മാപ്പ് പറയില്ലെന്നും ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും പ്രശാന്ത് ഭൂഷണ്‍ അറിച്ചിട്ടുണ്ട്.

നിയമസഭാ ചത്വരത്തിലെ പാര്‍ലമെന്ററി സ്റ്റഡി ഹാളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഇതുവരെ 81 പേര്‍ വോട്ട് രേഖപ്പെടുത്തി. എല്‍ഡിഎഫ് പക്ഷത്ത് നിന്ന് 50 പേരും യുഡിഎഫില്‍ നിന്ന് 30 പേരും പി.സി ജോര്‍ജുമാണ് ഇതുവരെ വോട്ട് ചെയ്തത്.

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് അഞ്ചുപേർ കൂടി മരിച്ചു. ഇതിൽ മൂന്നുപേർ ആലപ്പുഴയിലാണ്. ആലപ്പുഴ പുന്നപ്ര വടക്ക് പുത്തൻവെളിയിൽ രാജൻ(67), ചേർത്തല സ്വദേശിനി ലീല(77), നഗരസഭ വാർഡിലെ ഫമിന(40) വയനാട് സ്വദേശിനി സഫിയ(60), മലപ്പുറം വളളുമ്പ്രം സ്വദേശി അബ്‌ദുറഹ്‌മാൻ(70) എന്നിവരാണ് മരണമടഞ്ഞത്.