Day: August 24, 2020

കരുത്തുറ്റ കോണ്‍ഗ്രസ്‌ നേതൃത്വം രാജ്യത്തിന്റെ ആവശ്യം കൂടിയാണ്‌

ഇടക്കാല അധ്യക്ഷ ആജീവനാന്തം തുടരുമോയെന്ന്‌ തോന്നിക്കും വിധം കോണ്‍ഗ്രസ്‌ നേതൃത്വം പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമങ്ങളൊന്നും നടത്താത്തതു കൊണ്ടാണ്‌ 23 മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യം ശ്രദ്ധയില്‍ പെടുത്തി സോണിയാഗാന്ധിക്ക്‌ കത്ത്‌ അയച്ചത്‌. 2004 മുതല്‍

Read More »

തലസ്ഥാനത്തു ഓണാഘോഷങ്ങള്‍ വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണം; ജില്ലാ കളക്ടര്‍

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ആഘോഷങ്ങള്‍ക്കായി ഹാളുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവ ഉപയോഗിക്കരുത്. ഓഫീസുകളിലും പ്രാദേശിക തലത്തിലുമുള്ള ആഘോഷങ്ങള്‍ കര്‍ശനമായി ഒഴിവാക്കണം.

Read More »

പ്രതിപക്ഷം ഉന്നയിച്ച  ഒരു ആരോപണത്തിനും മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല : രമേശ് ചെന്നിത്തല

തിരുവനന്തപുരം : പ്രതിപക്ഷം ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്കൊന്നും  അവിശ്വാസ പ്രമേയ  ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവിശ്വാസ പ്രമേയത്തിലെ വോട്ടെടുപ്പ്  കഴിഞ്ഞ ശേഷം  മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. എട്ടോളം

Read More »

40നെതിരെ 87വോട്ടുകൾ, അവിശ്വാസ പ്രമേയത്തിന് പരാജയം; യുഡിഎഫിൽ വോട്ട്‌ചോർച്ച

സംസ്ഥാന സർക്കാരിനെതിരെ യുഡിഎഫ് കൊണ്ടുവന്ന ആദ്യ അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. 40 പേർ പ്രമേയത്തെ അനുകൂലിച്ചപ്പോൾ 87 പേർ എതിർത്തു. ജോസ് കെ മാണി വിഭാഗം വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. വി ഡി സതീശൻ

Read More »

സംസ്ഥാനത്തു ഇന്ന് 17 പുതിയ ഹോട്ട് സ്‌പോട്ടുകൾ : 5 പ്രദേശങ്ങളെ  ഒഴിവാക്കി.

ആലപ്പുഴ ജില്ലയിലെ ചുനക്കര (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5, 6 (സബ് വാര്‍ഡ്), എടത്വ (സബ് വാര്‍ഡ് 2), പുളിങ്കുന്ന് (സബ് വാര്‍ഡ് 4), ചെറിയനാട് (8), പാണ്ടനാട് (13), മാന്നാര്‍ (3), മണ്ണഞ്ചേരി

Read More »

സംസ്ഥാനത്തു ഇന്ന് 1242 പേര്‍ക്ക് കോവിഡ് :1238 പേര്‍ രോഗമുക്തി നേടി

 തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1242 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 182 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 169 പേര്‍ക്കും, എറണാകുളം

Read More »

ഗോപാലകൃഷ്ണ ബസ് ( തൃക്കാക്കര സ്‌ക്കെച്ചസ് )

സുധീര്‍നാഥ് എറണാകുളം ജില്ലയിലെ പൂക്കാട്ടുപടിയില്‍ നിന്നും ഫോര്‍ട്ട് കൊച്ചിയിലേക്ക് സ്ഥിരമായി ഓടിയിരുന്ന ഒരു സ്വകാര്യ ബസ് ഉണ്ടായിരുന്നു. ഗോപാലകൃഷ്ണ എന്നായിരുന്നു അതിന്‍റെ പേര്. ശ്രീ ഗോപാലക്യഷ്ണ ട്രാന്‍സ്പോര്‍ട്ടിന് ഫോര്‍ട്ട് കൊച്ചി പുക്കാട്ടുപടി റൂട്ടാണ് ലഭിച്ചത്.

Read More »

ആനകള്‍ ഇല്ലാതെ, അമ്പാരി ഇല്ലാതെ…

സുധീര്‍നാഥ് ആനകള്‍ ഇല്ലാതെ അമ്പാരി ഇല്ലാതെ ആറാട്ട് നടക്കാറുണ്ടിവിടെ … പഴയ ഒരു സിനിമാ ഗാനമാണ്. 1979ല്‍ ഇറങ്ങിയ തെരുവ് ഗീതം എന്ന സിനിമയ്ക്ക് ബിച്ചു തിരുമല എഴുതി ജയ വിജയന്‍ സംഗീതം നല്‍കി

Read More »

സർക്കാരിനെതിരെ യു.ഡി.ഫ്-ബി.ജെ.പി സഖ്യ ഗൂഢാലോചന; മന്ത്രി E ചന്ദ്രശേഖരൻ

പിണറായി സർക്കാരിനെതിരെ UDF ഉം BJP യും സംയുക്ത ഗൂഢാലോചന നടത്തുകയാണെന്ന് CPI നേതാവും മന്ത്രിയുമായ ഇ ചന്ദ്രശേഖരൻ. അവിശ്വാസ പ്രമേയവും ഇതിന്റെ ഭാഗമാണെന്ന് നിയമസഭയിൽ അദ്ദേഹം പറഞ്ഞു. പുകമറയും നുണ കഥകളും സ്യഷ്ടിച്ച് സർക്കാരിനേയും മുഖ്യമന്ത്രിയേയും പ്രതികൂട്ടിലാക്കാമെന്ന് ആരും കരുതണ്ടാ. ജനക്ഷേമ വികസന പ്രവർത്തനങ്ങളിൽ രാജ്യത്തിന് മാതൃകയാണ് പിണറായി സർക്കാർ. ഈ സർക്കാരിനെ അട്ടിമറിക്കാൻ BJP ക്കൊപ്പം ചേർന്ന UDF തെരഞ്ഞെടുപ്പിൽ അവരുമായി സഖ്യം കൂടുമെന്ന് ഉറപ്പാണ്. ജനങ്ങൾ ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞു.

Read More »

അബുദാബിയില്‍ കോവിഡ് പരിശോധനക്കായി നിരവധി കേന്ദ്രങ്ങള്‍

അബുദാബിയില്‍ പ്രവേശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കൂടുതല്‍ കോവിഡ് റാപ്പിഡ് പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നു. 50 ദിര്‍ഹമാണ് ചെലവ്. അബുദാബി എമര്‍ജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്‌സ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം അബുദാബി ആരോഗ്യ വകുപ്പാണ് വിവിധ എമിറേറ്റുകളില്‍ പരിശോധനാ കേന്ദ്രങ്ങള്‍ തുറന്നത്.

Read More »

രാജ്യസഭയിലേയ്ക്ക് എം.വി ശ്രേയാംസ് കുമാർ തിരഞ്ഞെടുക്കപ്പെട്ടു

രാജ്യസഭാ തെരഞ്ഞെടുപ്പിൽ എം വി ശ്രേയാംസ് കുമാർ ജയിച്ചു. ശ്രേയാംസ് കുമാറിന് 88 വോട്ട് ലഭിച്ചു. ലാൽ കൽപ്പകവാടിക്ക് 41 വോട്ട് ലഭിച്ചു. ഒരു വോട്ട് അസാധുവായി. റോഷി അഗസ്റ്റിനും, എൻ.ജയരാജും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. സി എഫ് തോമസ് അനാരോഗ്യം മൂലം വോട്ട് ചെയ്തില്ല.

Read More »

പ്രതിപക്ഷ നേതാവിനെതിരെ തുറന്നടിച്ച് എ പ്രദീപ് കുമാർ എംഎൽഎ

വിമാനത്താവള വിഷയത്തിൽ വിമർശനമുന്നയിച്ച പ്രതിപക്ഷ നേതാവിനെതിരെ തുറന്നടിച്ച് എ പ്രദീപ് കുമാർ എംഎൽഎ. ബിഡിൽ പങ്കെടുക്കാതെ മറ്റൊരു വഴി തേടുക എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വ്യക്തമാക്കണമെന്ന് പ്രദീപ് കുമാർ. അദാനിയെ വീട്ടിൽ വിളിച്ചിരുത്തി വിരുന്ന് നൽകുന്നത് പ്രതിപക്ഷത്തിന്റെ രീതിയാണെന്ന് എംപി പ്രദീപ് കുമാർ തുറന്നടിച്ചു.

Read More »

മാ​പ്പ് പ​റ​യി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍

കോ​ട​തി​യ​ല​ക്ഷ്യ കേ​സി​ല്‍ മാ​പ്പ് പ​റ​യി​ല്ലെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍. ആ​ത്മാ​ര്‍​ഥ​ത​യി​ല്ലാ​തെ ക്ഷ​മ ചോ​ദി​ച്ചാ​ല്‍ ത​ന്‍റെ മ​ന​സാ​ക്ഷി​യെ അ​വ​ഹേ​ളി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി മൂ​ന്നം​ഗ ബെ​ഞ്ചി​ലാ​ണ് അ​ദ്ദേ​ഹം നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ പ്ര​സ്താ​വ​ന സ​മ​ര്‍​പ്പി​ച്ച​ത്.

Read More »

എസ്. പി ബാലസുബ്രഹ്മണ്യത്തിന്‍റെ മകന്‍റെ പ്രസ്താവന നിഷേധിച്ച്‌ ആശുപത്രി

ഗായകന്‍ എസ്. പി ബാലസുബ്രഹ്മണ്യത്തിന്‍റെ കോവിഡ് പരിശോധന ഫലം നെഗറ്റീവെന്ന മകന്‍റെ പ്രസ്താവന നിഷേധിച്ച്‌ എംജിഎം ആശുപത്രി. എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ആരോഗ്യനിലയില്‍ കഴിഞ്ഞ രണ്ട് ദിവസമായി പ്രശ്നമില്ല, കോവിഡ് നെഗറ്റീവ് എന്ന് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്ന് ആശുപത്രി വിശദമാക്കി.

Read More »

കത്തെഴുതിയ കോൺഗ്രസ് നേതാക്കൾക്ക് പിന്നിൽ ബി.ജെ.പി-ആരോപണവുമായി രാഹുൽ

കോണ്‍ഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട് കത്തെഴുതിയ നേതാക്കള്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. കത്തെഴുതിയവര്‍ക്കു പിന്നില്‍ ബിജെപിയാണെന്ന് രാഹുല്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. അതേസമയം രാഹുലിന്റെ ആരോപണത്തിനെതിരെ മുതിര്‍ന്ന നേതാക്കളായ കപില്‍ സിബലും ഗുലാം നബി ആസാദും രംഗത്തെത്തി. ആരോപണത്തിനു പിന്നില്‍ ബിജെപി ആണെന്ന് തെളിഞ്ഞാല്‍ രാജി വെക്കാമെന്ന് ഗുലാം നബി ആസാദ് പ്രതികരിച്ചു.

Read More »

വിഡി സതീശനെതിരെ ആരോപണവുമായി ജെയിംസ് മാത്യു എം.എല്‍.എ

വിഡി സതീശനെതിരെ ആരോപണവുമായി ജെയിംസ് മാത്യു എം.എല്‍.എ. ബർമിങ് ഹാമിൽ പോയി പുനർജനി പദ്ധതിക്കായി സഹായം വാങ്ങിയെന്നാണ് ആരോപണം.500 ഡോളർ സതീശൻ ആവശ്യപ്പെട്ടുവെന്ന് ജെയിംസ് മാത്യു ആരോപിച്ചു.

Read More »

വഴിയില്‍ പോയവന്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്ന് നിരങ്ങിയ കാലമല്ല ഇപ്പോള്‍: എം സ്വരാജ്

പരാജയപ്പെടാന്‍ വേണ്ടി മാത്രമുള്ള വാദങ്ങളുന്നയിക്കുന്നവരായതിനാല്‍ പ്രതിപക്ഷത്തിന് നാണം തോന്നുന്നില്ലെന്നും കേരളത്തില്‍ ഇടതുവിരുദ്ധ ദുഷ്ട സഖ്യം പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിയമസഭയില്‍ എംഎല്‍എ എം സ്വരാജ്. അവിശ്വാസ പ്രമേയം നനഞ്ഞ പടക്കമാണ്. ഡല്‍ഹിയില്‍ ഒരു അവിശ്വാസ പ്രമേയമിപ്പോള്‍ നടക്കുന്നുണ്ടെന്നും സോണിയ ഗാന്ധിയിലുള്ള ആ അവിശ്വാസം തെരുവില്‍ അടിപിടിയായിരിക്കുന്നുവെന്നും എം സ്വരാജ് നിയമസഭയില്‍ വ്യക്തമാക്കി.

Read More »

നിഫ്‌റ്റി 11,450ന്‌ മുകളില്‍ ക്ലോസ്‌ ചെയ്‌തു

ഓഹരി വിപണി കുതിപ്പ്‌ തുടരുന്നത്‌. കഴിഞ്ഞ വാരാന്ത്യത്തില്‍ നിന്നും തുടങ്ങുകയാണ്‌ ഈ വാരാദ്യത്തില്‍ വിപണി ചെയ്‌തത്‌. സെന്‍സെക്‌സ്‌ 364 പോയിന്റും നിഫ്‌റ്റി 95 പോയിന്റും ഉയര്‍ന്നു. ബാങ്ക്‌, ഫിനാന്‍സ്‌ ഓഹരികളാണ്‌ വിപണിയുടെ കുതിപ്പിന്‌ വഴിയൊരുക്കിയത്‌.

Read More »

ഉമ്മന്‍ചാണ്ടി; നിയമസഭയിലെ അരനൂറ്റാണ്ട്, ബ്രോഷര്‍ പ്രകാശനം ഇന്ദിരാഭവനില്‍

കേരള രാഷ്ട്രീയത്തില്‍ കാരുണ്യത്തിന്‍റെ കയ്യൊപ്പ് ചാര്‍ത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിയമസഭാ പ്രവേശനത്തിന്‍റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ‘ഉമ്മന്‍ചാണ്ടി; നിയമസഭയിലെ അരനൂറ്റാണ്ട്’ എന്ന പേരിലുള്ള കോഫീ ടേബിള്‍ ബുക്കിന്റെ ബ്രോഷര്‍ പ്രകാശനം ഇന്ന് ഇന്ദിരാഭവനില്‍ നടക്കുമെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ അറിയിച്ചു. 

Read More »

രാജ്യത്ത് കോവിഡ് പരിശോധന 3.6 കോടിയോട് അടുക്കുന്നു

ഇന്ത്യയില്‍ കോവിഡ് പരിശോധന 3.6 കോടിയോട് അടുക്കുന്നു. രാജ്യത്ത് ഊര്‍ജ്ജിത പരിശോധനകളും ഫലപ്രദമായ ചികിത്സയും കോവിഡ് 19 രോഗമുക്തി വര്‍ധിപ്പിക്കുകയും മരണനിരക്കു കുറയ്ക്കുകയും ചെയ്തു. ഇന്ത്യയില്‍ ഇതുവരെ നടത്തിയത് 3,59,02,137 കോവിഡ് ടെസ്റ്റുകളാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6,09,917 ടെസ്റ്റുകളാണ് നടത്തിയത്.

Read More »