Day: August 23, 2020

മഹാരാഷ്ട്രയില്‍ ശനിയാഴ്ച 14,492 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 6,61,942 ആയി.

അതേസമയം മുംബൈയില്‍ മാത്രം ഇന്ന് 1,134 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,101 പേര്‍ രോഗമുക്തി നേടി. ഇതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 1,35,357 ആയി. ഇതില്‍ 18,298 എണ്ണം സജീവ കേസുകളാണ്. 1,09,369 പേര്‍

Read More »

സംസ്ഥാനത്ത് ഇന്ന് 1908 പേര്‍ക്ക് കോവിഡ്; 1718 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

കേരളത്തില്‍ ഇന്ന് 1908 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.5 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1110 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Read More »

അയോദ്ധ്യയില്‍ സരയൂ നദി കര കവിഞ്ഞൊഴുകി ജനങ്ങള്‍ ദുരിതത്തില്‍.

കഴിഞ്ഞ രണ്ടു മാസമായി സരയൂ നദി കവിഞ്ഞൊഴുകുകയാണ്. കൃഷിയും ജീവനോപാദികളും വീടുകളും വെള്ളപൊക്കത്തില്‍ നശിച്ചു. വെള്ളപൊക്കത്തിന്റെ ശക്തി ഇപ്പോഴും കൂടുകയാണ് – തദ്ദേശ വാസികള്‍ പറയുന്നു. തങ്ങളുടെ പ്രദേശങ്ങളെ വെളളപൊക്കം നാശത്തിലാഴ്ത്തി. ജനങ്ങള്‍ക്ക് സഹായങ്ങളെത്തിക്കുന്നുണ്ട്.

Read More »

എം.ൽ.എ.മാർ വിപ്പ് ലംഘിച്ചാൽ നടപടിയെന്ന് ജോസ്.കെ.മാണി

രാജ്യസഭാ തെരെഞ്ഞെടുപ്പിലും, അവിശ്വാസപ്രമേയ വോട്ടെടുപ്പിലും, ധനാഭ്യര്‍ത്ഥന ചര്‍ച്ചയിലും സ്വതന്ത്രരാഷ്ട്രീയ നിലപാട് എന്ന പാര്‍ട്ടി തീരുമാനത്തിന്‍റെ ഭാഗമായി കേരളാ കോണ്‍ഗ്രസ്സ് (എം) എം.എല്‍.എമാര്‍ വിട്ടുനില്‍ക്കുമെന്ന് ആവർത്തിച്ച് ജോസ് കെ.മാണി.

Read More »

സിനിമ, സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് മാർഗനിർദേശം പുറത്തിറക്കി കേന്ദ്ര സർക്കാർ

സിനിമ, സീരിയൽ ചിത്രീകരണങ്ങൾക്ക്‌ കേന്ദ്ര സർക്കാർ മാർഗനിർദേശം പുറത്തിറക്കി. സെറ്റുകളിൽ മാസ്‌ക്കും സാമൂഹിക അകലവും നിർബന്ധം ആണെന്ന് മാർഗനിർദേശത്തിൽ പറയുന്നു. ഷൂട്ടിങ് ലൊക്കേഷനുകൾ, റെക്കോർഡിങ് സ്റ്റുഡിയോകൾ, എഡിറ്റിങ് റൂമുകൾ തുടങ്ങിയ ഇടങ്ങളിൽ ആറടി ദൂരം പാലിച്ച് വേണം ജോലി ചെയ്യാൻ. നിയമങ്ങള്‍ പാലിക്കാതെ പ്രവര്‍‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല.

Read More »

പ്രതിരോധ താരം സന്ദീപ് സിംഗ് ബ്ലാസ്റ്റേഴ്‌സിൽ

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏഴാം സീസണിൽ സന്ദീപ് സിംഗ് കേരള ബ്ലാസ്റ്റേഴ്‌സിനായി കളിക്കും. ഒരു വർഷത്തെ കരാറിലാണ് സന്ദീപ് എത്തുക. മണിപ്പൂരിലെ ഇംഫാൽ സ്വദേശിയായ 25 കാരൻ പ്രതിരോധത്തിൽ ശ്രദ്ധിക്കുന്ന താരമാണ്. ഷില്ലോംഗ്

Read More »

5 പേര്‍ക്ക് പുതുജീവിതം നല്‍കി ബൈജു യാത്രയായി

കണ്ണൂര്‍ മട്ടന്നൂര്‍ കൊതേരി കപ്പണയില്‍ ഹൗസില്‍ ടി. ബൈജു (37) എന്ന സന്നദ്ധ പ്രവര്‍ത്തകന്‍ വിട പറയുമ്പോള്‍ ഒരു നാടാകെ വിതുമ്പുന്നതോടൊപ്പം അഭിമാനം കൊള്ളുകയാണ്. രക്തദാനം ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയായ ബൈജു ഒരു പൊതു പ്രവര്‍ത്തകന്‍ കൂടിയാണ്. 5 പേര്‍ക്ക് പുതുജീവിതം നല്‍കിയാണ് ബൈജു യാത്രയായത്. മസ്തിഷ്‌ക മരണമടഞ്ഞ ബൈജുവിന്റെ കരള്‍, 2 വൃക്കകള്‍, 2 കണ്ണുകള്‍ എന്നിവയാണ് ദാനം നല്‍കിയത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ബൈജുവിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

Read More »

ഭിന്ന ശേഷിക്കാർക്ക് പരിരക്ഷ പദ്ധതി : 56 ലക്ഷം രൂപയുടെ ഭരണാനുമതി

ഭിന്നശേഷിക്കാർക്ക് അടിയന്തിര ഘട്ടങ്ങളിൽ സഹായം നൽകുന്ന പരിരക്ഷ പദ്ധതിയ്ക്ക് സാമൂഹ്യനീതി വകുപ്പ് 56 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. പുതുക്കിയ പ്രൊപ്പോസൽ അംഗീകരിച്ചാണ്

Read More »

കുട്ടികൾക്ക് ദേശീയ, സംസ്ഥാന ധീരതാ അവാർഡിന് അപേക്ഷിക്കാം

കുട്ടികൾളുടെ ധീരതാ പ്രവർത്തനത്തിന് ദേശീയ ശിശുക്ഷേമ സമിതി (ഇൻഡ്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ) നൽകുന്ന ദേശീയ ധീരത  അവാർഡിനും സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംസ്ഥാന അവാർഡിനും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷകൾ നിർദ്ദിഷ്ട ഫോറത്തിൽ

Read More »

നേഴ്‌സിംഗ്, ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് സ്‌പോർട്‌സ് ക്വാട്ടാ പ്രവേശനത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ ഗവൺമെന്റ് കോളേജുകളിലേക്ക് 2020-21 വർഷത്തെ ബി.എസ്.സി നഴ്‌സിംഗ്, ബി.എസ്.സി എം.എൽ.റ്റി, ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളിലേക്ക് കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിലേക്ക് കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. ഈ കോഴ്‌സുകളിലേക്ക്

Read More »

ശർക്കരയിൽ തൂക്കക്കുറവുണ്ടായാൽ വിതരണക്കാർ കുറവ് നികത്തണം: സിഎംഡി

സപ്ലൈകോ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന 11 ഇന ഓണക്കിറ്റിലെ ഒരിനമായ ശർക്കരയുടെ തൂക്കത്തിൽ കുറവുണ്ടായാൽ വിതരണക്കാർ കുറവ് നികത്തണമെന്ന് നിർദ്ദേശിച്ച് ഡിപ്പോ മാനേജർമാർക്ക് സർക്കുലർ നൽകിയതായി സപ്ലൈകോ സിഎംഡി (ഇൻ-ചാർജ്ജ്) അലി

Read More »

വിദ്യാർത്ഥികൾക്ക് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് വായ്പാ പദ്ധതി

സ്‌കൂൾ തലം മുതൽ ബിരുദ/ബിരുദാനന്തര/പ്രൊഫഷണൽ തലം വരെയുളള ഒ.ബി.സി/മതന്യൂനപക്ഷ വിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് ലാപ്പ്‌ടോപ്പ് വാങ്ങുന്നതിന് കേരള സംസ്ഥാന പിന്നാക്ക വികസന കോർപ്പറേഷൻ വായ്പ നൽകും. പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഉയർന്ന ശ്രേണിയിലുളള

Read More »

സഭാ സമ്മേളനം : നിയമസഭയിൽ ആൻറിജൻ ടെസ്റ്റ് നടത്തും

പതിനാലാം കേരള നിയമസഭയുടെ ഇരുപതാം സമ്മേളനം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് 24ന് തിങ്കളാഴ്ച നടത്തുന്നതിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തിൽ കോവിഡ്-19 ആന്റിജൻ ടെസ്റ്റ് നടത്തും. തിങ്കളാഴ്ച രാവിലെ ഏഴുമുതൽ നിയമസഭാംഗങ്ങൾക്കും സഭാ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും

Read More »

പെരിന്തൽമണ്ണയിൽ ഉയരുന്നു 400 “ലൈഫ്‌’ വീടുകള്‍; 20 ഫ്ലാറ്റുകൾ സെപ്‌തംബർ ആദ്യവാരത്തോടെ കൈമാറും

കുടിവെള്ള പദ്ധതി, കമ്യൂണിറ്റി ഹാൾ, അങ്കണവാടികൾ, കളിസ്ഥലം, വിശ്രമകേന്ദ്രം, മാലിന്യ സംസ്‌കരണ പ്ലാന്റ്‌ തുടങ്ങിയവയെല്ലാം‌ ഇവിടെ ഒരുക്കുന്നുണ്ട്‌. ശേഷിക്കുന്ന ഫ്ലാറ്റുകൾ ഒക്‌ടോബറിൽ കൈമാറുമെന്ന്‌ നഗരസഭാ ചെയർമാൻ എം മുഹമ്മദ്‌ സലിം പറഞ്ഞു.നിർമാണത്തിൽ പങ്കാളികളായി‌ ഗുണഭോക്താക്കളും

Read More »

മെ​ക്സി​ക്കോ​യി​ല്‍ കോവിഡ് മ​ര​ണം 60,000 ക​ട​ന്നു

മെ​ക്സി​ക്കോ​യി​ല്‍ കോ​വി​ഡ് മ​ര​ണ​സം​ഖ്യ 60,000 കടന്നു. രാ​ജ്യ​ത്ത് ഇ​തു​വ​രെ 60,254 പേ​രാ​ണ് കോവിഡ് ബാധിച്ച്‌ മ​രി​ച്ച​ത്. 24 മ​ണി​ക്കൂ​റി​നി​ടെ 644 പേ​ര്‍ കൂടി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി. രാ​ജ്യ​ത്ത് ഇ​തു​വ​രെ 5.56 ല​ക്ഷം പേ​ര്‍​ക്കാ​ണ് രോഗം ബാധിച്ചത്. 24 മ​ണി​ക്കൂ​റി​നി​ടെ 6,482 പേ​ര്‍​ക്ക് കൂടി കോ​വി​ഡ് സ്ഥിരീകരിച്ചു. 3.80 ല​ക്ഷം പേ​ര്‍​ ഇ​തു​വ​രെ രോ​ഗ​മു​ക്തി നേടി. ​

Read More »

ഓണം, ക്രിസ്മസ് പരീക്ഷകള്‍ ഒഴിവാക്കും; അക്കാദമിക് കലണ്ടര്‍ പുനക്രമീകരിക്കാന്‍ നിര്‍ദ്ദേശം

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ ഓണം, ക്രിസ്മസ് പരീക്ഷകള്‍ ഉണ്ടായേക്കില്ല.ഇതനുസരിച്ച് അക്കാദമിക് കലണ്ടര്‍ പുനഃക്രമീകരിക്കാന്‍ ശുപാര്‍ശ നല്‍കാന്‍ എസ്.സി.ഇ.ആര്‍.ടി. ഡയറക്ടറെ പൊതു വിദ്യാഭാസ വകുപ്പ് ചുമതലപ്പെടുത്തി. രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. മെയിൽ വാർഷിക പരീക്ഷ നടത്തിയാല്‍ മതിയെന്ന നിര്‍ദേശവും ഉയര്‍ന്നുണ്ട്.

Read More »

12 വയസിന് മുകളിലുളള കുട്ടികൾ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന

12 വയസിന് മുകളിലുളള കുട്ടികൾ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ലോകാരോഗ്യ സംഘടന. ഒരു മീറ്റര്‍ സാമൂഹിക അകലവും പാലിക്കണം. കോവിഡ് പകരാൻ മുതിര്‍ന്നവരിലുള്ള അതേ സാധ്യതയാണ് ഈ പ്രായക്കാരിലുള്ളതെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നു. ആറിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ളവര്‍ക്ക് സാഹചര്യങ്ങൾക്കനുസരിച്ച് മാസ്ക് ധരിച്ചാൽ മതിയാകും എന്നാണ് ഡബ്ല്യുഎച്ച്ഒയുടെ നിര്‍ദ്ദേശം.

Read More »

തുമ്പയിലെ സംഘര്‍ഷം; രണ്ട് പേരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു

സൗത്ത് തുമ്പയിൽ സംഘർഷത്തിനിടെ ഒരാൾ കുഴഞ്ഞ് വീണ് മരിച്ച സംഭവത്തിൽ രണ്ട് പേരെ തുമ്പ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രദേശവാസികളായ ജോസ്, ജൂ‍ഡ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് പ്രതികൾ ഒളിവിലാണ്.

Read More »

തദ്ദേശ തെരഞ്ഞെടുപ്പ്; ഓണത്തിന് ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ഓണത്തിന് ശേഷം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികളുടെ യോഗം വിളിക്കും. കൊവിഡ് രോഗികൾക്ക് തപാൽ വോട്ട് കൊണ്ടുവരുന്നതുൾപ്പടെ യോഗത്തിൽ ചർച്ച ചെയ്യും.

Read More »

രാജ്യത്ത് 24 മണിക്കൂറിനിടെ 69,239 പുതിയ കോവിഡ് കേസുകള്‍; 912 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 69,239 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരായവരുടെ എണ്ണം 30,44,941ആയി. 24 മണിക്കൂറിനിടെ 912 പേര്‍ കൂടി രോഗബാധയേറ്റ് മരിച്ചതോടെ ആകെ മരണം 56,706 ആയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Read More »