Day: August 22, 2020

സംസ്ഥാനത്ത് ഇന്ന് 2172 പേര്‍ക്ക് കോവിഡ്; 1292 പേര്‍ രോഗമുക്തി നേടി

കേരളത്തില്‍ ഇന്ന് 2172 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1292 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

Read More »

കേരള ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ നേതൃത്വത്തിൽ ഓണകിറ്റ് വിതരണം ചെയ്തു

കേരള ക്ഷേത്രവാദ്യ കലാ അക്കാദമിയുടെ നേതൃത്വത്തിൽ ആലപ്പുഴ ജില്ലാ കമ്മിറ്റി ഓണകിറ്റ് വിതരണ ഉത്‌ഘാടനം നടന്നു. കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി ജയകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപെട്ട ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ശ്രീ. പി. തിലോത്തമൻ രാവിലെ 9.30 ന് ചടങ്ങ് നിർവ്വഹിച്ചു. അരൂർ നിയോജകമണ്ഡലം എം ൽ എ ശ്രീമതി ഷാനിമോൾ ഉസ്മാൻ ചേർത്തല മേഖലയിലെ ആദ്യ വിതരണോൽഘാടനം നടത്തി.

Read More »

തിരുവനന്തപുരം വിമാനത്താവളം; നടത്തിപ്പ് ചുമതലയ്ക്ക് ഉപകരാർ നൽകാനുള്ള ആലോചനകളുമായി അദാനിഗ്രൂപ്പ്

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറുന്നതിൽ സംസ്ഥാനത്ത് എതിര്‍പ്പ് ഉയരുന്നതിനിടെ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതലയ്ക്ക് ഉപകരാർ നൽകാനുള്ള ആലോചനകളുമായി അദാനിഗ്രൂപ്പ്. ഇക്കാര്യത്തിൽ വിദേശ കമ്പനികളുമായി ചർച്ച ആരംഭിച്ചു.

Read More »

സാമ്പത്തിക ക്രമക്കേടില്‍ മുങ്ങി കൊച്ചി നഗരസഭ

മട്ടാഞ്ചേരി സോണല്‍ ഓഫീസിനുകീഴിലെ മട്ടാഞ്ചേരി ടൗണ്‍ ഹാള്‍, കല്‍വത്തി കമ്യൂണിറ്റി ഹാള്‍ എന്നിവയിലെ ബുക്കിങ് രജിസ്റ്ററില്‍ വ്യാജ രസീത് നമ്പര്‍ എഴുതിച്ചേര്‍ത്ത് തട്ടിയെടുത്തത് 4,53,570 രൂപയാണ്.

Read More »

തൊഴിലാളികൾക്ക് കോവിഡ്; നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു

ശക്തികുളങ്ങര മത്സ്യബന്ധന തുറമുഖത്ത് തൊഴിലാളികൾക്ക് കോവിഡ് രോഗബാധ സ്ഥിരികരിച്ചതോടെ രോഗ പ്രതിരോധത്തിന്‍റെ ഭാഗമായി നീണ്ടകര, അഴീക്കല്‍ ഹാര്‍ബറുകള്‍ അടച്ചു. രണ്ട് ദിവസം സ്ഥിതിഗതികള്‍ വിലയിരുത്തും. ഇതിന് ശേഷമാകും ഹാർബർ തുറക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകൂ.

Read More »

ബിജെപിയോട് മൃദു സമീപനം; ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫേസ്ബുക്ക് ഇന്ത്യ

ബിജെപിയോട് ഫേസ്ബുക്കിന്റെ മൃദു സമീപനം ആരോപണങ്ങള്‍ക്ക് മറുപടിയുമായി ഫേസ്ബുക്ക് ഇന്ത്യ. തങ്ങള്‍ വിവേചനമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് ഫേസ്ബുക്ക് ഇന്ത്യ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

Read More »

ഹിന്ദി അറിയില്ല, ഇംഗീഷില്‍ പറയൂ എന്ന് തമിഴ്‌നാട് ഡോക്ടര്‍; കടക്ക് പുറത്തെന്ന് കേന്ദ്ര ആയുഷ് മന്ത്രാലയം

വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 350 പേരാണ് വെബിനാറില്‍ പങ്കെടുത്തത്. തമിഴ്നാട്ടില്‍ നിന്ന് 37 പേരാണ് വെബിനാറിനായി എത്തിയത്

Read More »

പാവപ്പെട്ടവരുടെ ജീവിതവെളിച്ചം പ്രതിപക്ഷം തല്ലിക്കെടുത്തുകയാണ്: ടി പി രാമകൃഷ്ണന്‍

നാലുവര്‍ഷത്തെ ഭരണനേട്ടങ്ങള്‍ സാധാരണക്കാരായ ജനങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

Read More »

അപ്പനാരാ മോന്‍; അച്ഛനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രം പങ്കുവച്ച്‌ ടൊവിനോ തോമസ്

ഇതാണ് തന്റെ വഴികാട്ടിയും ഉപദേശകനും സര്‍വോപരി വ്യായാമ പങ്കാളിയും. പുതിയ ചിത്രം പങ്കുവെച്ച്‌ ഇന്‍സ്റ്റഗ്രാമില്‍ ടൊവിനോ കുറിച്ചതിങ്ങനെ ആയിരുന്നു. ഒപ്പം മസില്‍ പെരുപ്പിച്ച രണ്ട് ചെറുപ്പക്കാരും. ഒരു ചെറുപ്പക്കാരനെ മലയാളികള്‍ക്ക് നന്നായി അറിയാം, മറ്റേ ആളെ കുറിച്ചാണ് ടൊവിനോ കുറിപ്പില്‍ സൂചിപ്പിച്ചിരിക്കുന്നത്.

Read More »

ഫീസ് വര്‍ദ്ധനക്കെതിരെയും പരീക്ഷാ നടത്തിപ്പിനെതിരെയും പരാതിപ്പെട്ട് കുസാറ്റ് വിദ്യാര്‍ത്ഥികള്‍

കോവിഡ് കാലത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ധികള്‍ക്ക് അനുകൂലമായ തീരുമാനങ്ങള്‍ എടുക്കാതെ ബുദ്ധിമുട്ടിക്കുന്ന ഒരുപാട് വാര്‍ത്തള്‍ നമ്മള്‍ കാണുന്നുണ്ട്. അത്തരത്തില്‍ കുസാറ്റ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെയും ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപ്പെട്ടിരിക്കുകയാണ് കുസാറ്റിനു കീഴില്‍ പഠിക്കുന്ന ആര്‍ക്കിടെക്ച്ചര്‍ വിദ്യാർഥികൾ.

Read More »

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ 25ന് ഏകദിന ഉപവാസം അനുഷ്ഠിക്കും

മുഖ്യമന്ത്രി രാജിവയ്ക്കുക ,ഇടതു സര്‍ക്കാരിന്റെ ദുര്‍ഭരണത്തില്‍ നിന്നും കേരള ജനതയെ മോചിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് 25 ചൊവ്വാഴ്ച കെ.പി.സി.സി ആസ്ഥാനമായ തിരുവനന്തപുരം ഇന്ദിരാഭവനില്‍ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഏകദിന ഉപവാസം അനുഷ്ഠിക്കും.

Read More »

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അര കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അര കോടിയിലധികം രൂപയുടെ സ്വർണം പിടികൂടി. വടകര ഇരിങ്ങന്നൂർ സ്വദേശിയായ ഹാരിസിൽ നിന്നാണ് ഒരു കിലോയിലധികം സ്വർണ്ണം കസ്റ്റംസ് പിടികൂടിയത്. ഷാർജയിൽ നിന്ന് എയർ അറേബ്യ വിമാനത്തിലെത്തിയതായിരുന്നു ഹാരിസ് യാത്ര ചെയ്തത്.

Read More »

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ഓണത്തിന് 1000 രൂപ

തൊഴിലുറപ്പ് പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് ഓണത്തിന് 1000 രൂപ നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്. 2019-20 വര്‍ഷം നൂറ് ദിവസം ജോലി ചെയ്തവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പന്ത്രണ്ട് ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

Read More »

വിമാനത്താവളം സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍

തിരുവനന്തപുരം വിമാനത്താവളം ഉള്‍പ്പടെ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രതിഷേധാര്‍ഹമെന്ന് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. സംസ്ഥാന സര്‍ക്കാരുമായി കൂടിയാലോചിച്ച ശേഷം മാത്രമേ ഇത്തരം തീരുമാനം കൈക്കൊള്ളൂവെന്ന 2003ലെ ധാരണയുടെ ലംഘനമാണ് നടക്കുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു.

Read More »

ആദ്യ ഓണം ജാഗ്രതയോടെ ആഘോഷിക്കണമെന്ന് ആരോഗ്യമന്ത്രി

കോവിഡ് കാലത്തെ ആദ്യ ഓണം മലയാളികള്‍ ജാഗ്രതോടെ വേണം വീട്ടില്‍ ആഘോഷിക്കാനെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. നമ്മുടെ നാടും നഗരവുമൊന്നും കൊറോണയില്‍ നിന്നും മുക്തമല്ല. അതിനാല്‍ തന്നെ ആരില്‍ നിന്നും കൊറോണ പകരുമെന്ന അവസ്ഥയാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.

Read More »

രണ്ടു പെണ്‍കുട്ടികള്‍ മുതല്‍ മൂത്തോന്‍ വരെ-മലയാള സിനിമയും സ്വവര്‍ഗ്ഗ പ്രണയവും

അക്ബറായി വേഷമിട്ട നിവിന്‍പോളിയുടെയും അമീറായി വേഷമിട്ട റോഷന്‍ മാത്യൂവിന്റെയും ഇതുവരെയുള്ള അഭിനയജീവിതത്തിലെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് മൂത്തോനിലേത്.

Read More »

ഉത്ര കൊലപാതകത്തില്‍ സൂരജിന്റെ അമ്മയും സഹോദരിയും അറസ്റ്റില്‍

കൊല്ലത്തെ ഉത്ര വധക്കേസില്‍ ഭര്‍ത്താവ് സൂരജിന്റെ അമ്മ രേണുകയും സഹോദരി സൂര്യയും അറസ്റ്റില്‍. ശനിയാഴ്ച ഉച്ചയ്ക്ക് പറക്കോട്ടെ വീട്ടില്‍ എത്തിയാണ് അന്വേഷണ സംഘം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സൂരജിന്റെ മൊഴിയും ​ഗാര്‍ഹിക പീഡന നിയമവും മുന്‍നിര്‍ത്തിയാണ് അറസ്റ്റ്. ഉത്ര വധക്കേസുമായി ബന്ധപ്പെട്ട് ഇരുവരെയും നേരത്തെ മൂന്ന് തവണയാണ് ചോദ്യംചെയ്തത്.

Read More »

കേരളത്തിന്റെ എതിർപ്പിനെതിരെ വിശദീകരണവുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി

അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന്റെ എതിർപ്പിനെതിരെ വിശദീകരണവുമായി കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരി. ഇന്നലെ ഉയർത്തിയ അതേ വാദങ്ങളുടെ തന്നെ മലയാള വിവർത്തനമാണ് അദ്ദേഹം തന്റെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റിൽ ഉയർത്തിയിരിക്കുന്നത്.

Read More »

നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഫറൂഖ് അബ്ദുള്ള

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രിയുമായ ഫറൂഖ് അബ്ദുള്ള. കേന്ദ്രസര്‍ക്കാര്‍ കള്ളം പറയാത്ത ഒറ്റദിവസം പോലുമില്ലെന്ന് ഫറൂഖ് അബ്ദുള്ള കുറ്റപ്പെടുത്തി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇത് ഗാന്ധിയുടെ ഇന്ത്യ അല്ലെന്നും ഫറൂഖ് അബ്ദുള്ള പറഞ്ഞു.

Read More »