
അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലാ ഹാരിസ്; അങ്കം മുറുകുന്നു
സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല മത്സരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സെനറ്റിലെത്തുന്ന ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ്. 2020ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കമല മത്സരിക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

കോഴിക്കോട് പേരാമ്പ്ര മല്‍സ്യ ചന്തയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് സിപിഎം ലീഗ് പ്രവര്‍ത്തകരുടെ കൂട്ടത്തല്ല്. മീന്‍വില്‍പ്പനയുമായി ബന്ധപ്പെട്ടാണ് സിപിഎം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ലീഗ് വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന അഞ്ച് പേര്‍ മത്സ്യവില്‍പനയ്ക്ക് എത്തിയതോടെയാണ് തര്‍ക്കം തുടങ്ങിയത്.

സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെയുള്ള തീയതികളിലാണ് പരീക്ഷ നടക്കുന്നത്. ഏകദേശം ഇരുപത്തിയഞ്ച് ലക്ഷത്തോളം പേരാണ് പരീക്ഷ എഴുതുന്നത്.

കോവിഡ് ഭീതിയിൽ അടച്ചിട്ട രാജ്യത്തെ പരമോന്നത കോടതി ഇന്ന് വീണ്ടും തുറക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ഭാഗികമായാണ് സുപ്രീം കോടതി തുറക്കുന്നത്. 14 ദിവസത്തേക്കാണ് കോടതികൾ ഇന്ന് മുതൽ തുറക്കുന്നത്. 14 ദിവസത്തിന് ശേഷം സാഹചര്യങ്ങള്‍ പരിശോധിച്ചാകും മറ്റ് കോടതികള്‍ കൂടി തുറക്കുന്നകാര്യം തീരുമാനിക്കുക.

ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ ജർമ്മൻ ക്ലബ്ബായ ബയേൺ മ്യൂണിക് ഫൈനലിൽ. ഫ്രഞ്ച് ക്ലബ്ബ് ലിയോണിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ബയേൺ ഫൈനലിൽ കടന്നത്. ബയേണിനായി ഗനാബ്രി ഇരട്ടഗോൾ നേടി. 18,33 മിനിറ്റുകളിലായിരുന്നു ഗനാബ്രിയുടെ ഗോൾ നേട്ടം. 88-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോസ്കി മൂന്നാം ഗോൾ നേടി.

കായംകുളത്ത് സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലറെ പൊലീസ് അറസ്റ്റ് ചെയ്തു. കൗണ്‍സിലര്‍ കാവില്‍ നിസാം ആണ് അറസ്റ്റിലായത്. മുഖ്യപ്രതി മുജീബിനെ ബൈക്കില്‍ രക്ഷപ്പെടാന്‍ സഹായിച്ചത് കാവില്‍ നിസാമാണെന്ന് പൊലീസ് പറഞ്ഞു. കുറ്റകൃത്യം നടന്നത് അറിഞ്ഞിട്ടും നിസാം പൊലീസില്‍ അറിയിച്ചില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കി.

തലയ്ക്ക് മീതെ മേൽക്കൂരയില്ലാതാക്കുന്ന ഇത്തരം തീരുമാനങ്ങൾ തെറ്റാണെന്ന് ഇനിയെങ്കിലും കേന്ദ്ര സർക്കാർ തിരിച്ചറിയണം.

ഇന്ത്യയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 70,000 ലേക്ക്. 24 മണിക്കൂറിനിടെ 69,652 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒറ്റദിവസം ഇത്രയുമധികം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിക്കുന്നത് ഇതാദ്യം.ഈ സമയത്ത് 977 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

സംസ്ഥാനത്ത് കോവിഡ് മരണങ്ങള് വര്‍ധിക്കുന്നു. ഇന്ന് നാലു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കോഴിക്കോട്, കോട്ടയം, പത്തനംതിട്ട, കാസര്‍ഗോഡ് സ്വദേശികളാണ് മരിച്ചത്. കോഴിക്കോട് മാവൂര്‍ സ്വദേശി ബഷീര്‍, കോട്ടയം വടവാതൂര്‍ സ്വദേശി ചന്ദ്രന്, പത്തനംതിട്ട പ്രമാടം സ്വദേശി പുരുഷോത്തമന് (70), കാസര്‍ഗോഡ് തൃക്കരിപ്പൂര്‍ ഇയ്യക്കാട് സ്വദേശി പി. വിജയകുമാര്‍ (55) എന്നിവരാണ് മരിച്ചത്.

സംസ്ഥാനത്തു 2020-21 അക്കാദമിക് വർഷം സിലബസിൽ യാതൊരു വിധത്തിലുള്ള കുറവും വരുത്തേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പുമന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ഓൺലൈൻ യോഗം തീരുമാനിച്ചു. നിലവിലെ ഡിജിറ്റൽ ക്ലാസുകൾ കൂടുതൽ ഫലപ്രദവും ആകർഷകവുമായി

വിവിധ വിഷയങ്ങളിലുള്ള പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ആറാം ധനകാര്യ കമ്മീഷന് സമർപ്പിക്കാം. സെക്രട്ടറി, ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ, റൂം നം.606 എ, ആറാം നില, അനക്‌സ്-1, ഗവ.സെക്രട്ടറിയേറ്റ് എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമോ

കൊച്ചി: നടപ്പുസാമ്പത്തിവർഷത്തിലെ ആദ്യക്വാർട്ടറിൽ തൃശൂർ ആസ്ഥാനമായ സി.എസ്.ബി ബാങ്ക് 53.6 കോടി കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേ കാലയളവിൽ 19.5 കോടി രൂപയായിരുന്ന അറ്റാദായം. ബാങ്കിന്റെ പ്രവർത്തനലാഭം മുൻവർഷത്തെ 40.1 കോടി

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഓണാഘോഷം വീടുകളില്‍ മാത്രമായി പരിമിതപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്തപ്പൂക്കളമിടാന്‍ പരിസര പ്രദേശങ്ങളിലെ പൂക്കള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മുഖ്യമന്ത്രി ജില്ലാ കളക്ടര്‍മാരുമായി നടത്തിയ വിഡിയോ കോണ്‍ഫറന്‍സിലാണ്

സംസ്ഥാനത്ത് പ്രതിദിന കോവിഡ് കണക്ക് രണ്ടായിരത്തിന് മുകളില്‍ എത്തിയിരിക്കുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ ശ്രദ്ധയോടെയും ജാഗ്രത ഏറെ പുലര്‍ത്തേണ്ടതുമായ ഒരു അവസ്ഥയിലൂടെയാണ് നമ്മള്‍ കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ നിരവധി കര്‍ശന നിയന്ത്രണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന സമയത്താണ് ഇന്ന് കേരള സര്‍വകലാശാല മാറ്റി വച്ച പരീക്ഷകള്‍ വരും ദിവസങ്ങളില്‍ നടത്തുമെന്ന പത്രക്കുറിപ്പ് പുറത്തിറക്കിയത്.