തലശേരിയില്‍ ചികിത്സാ പിഴവ് മൂലം 17കാരന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. താലൂക്ക് ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധന്‍ വിജുമോനെതിരെയാണ് തലശേരി പൊലിസ് കേസെടുത്തത്
കണ്ണൂര്‍: തലശേരിയില്‍ ചികിത്സാ പിഴവ് മൂലം 17കാരന്റെ കൈ മുറിച്ചുമാറ്റിയ സംഭവത്തില്‍ ഡോക്ടര്‍ ക്കെതിരെ കേസെടുത്തു. താലൂക്ക് ആശുപത്രിയിലെ എല്ലുരോഗ വിദഗ്ധന്‍ വിജുമോനെതിരെയാണ് തലശേരി പൊലിസ് കേസെടുത്തത്.
ഫുട്ബോള്‍ കളിക്കിടെ വീണ് എല്ല് പൊട്ടിയ വിദ്യാര്‍ത്ഥിയുടെ കൈ ആശുപത്രിയുടെ അനാസ്ഥ കാര ണം മുറിച്ചു മാറ്റേണ്ടി വന്നുവെന്ന മാതാപിതാക്കളുടെ പരാതിയിലാണ് നടപടി. സംഭവത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനും മുഖ്യമന്ത്രി പിണറായി വിജയനും കുട്ടിയുടെ കുടുംബം പരാതി നല്‍കിയിരു ന്നു. ആരോഗ്യവകുപ്പ് അന്വേഷണം നടത്തുന്നതിനിടെയാണ് പൊലീസ് നടപടി.