തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള നിര്‍മ്മാണം പൂര്‍ത്തീകരിച്ചതും ആരംഭിക്കുന്നതുമായ 276 കോടി രൂപയുടെ 17 പദ്ധതികളുടെ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓണ്‍ലൈനായാണ് ഉദ്ഘാടനങ്ങള്‍ സംഘടിപ്പിച്ചത്. നാലു വര്‍ഷത്തിനുള്ളില്‍ പതിനായിരത്തിലേറെ റോഡുകളുടെയും നിരവധി പാലങ്ങളുടേയും കെട്ടിടങ്ങളുടെയും നിര്‍മ്മാണമാണ് പൂര്‍ത്തിയായത്.
മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത പദ്ധതികള്‍
ധര്‍മ്മടം മണ്ഡലത്തിലെ കോളാട് പാലം, ഇടുക്കി ജില്ലയിലെ പ്രകാശ്-കരിക്കന്‍മേട് -ഉപ്പുതോട് റോഡ് (5 കോടി), കൊല്ലം ജില്ലയിലെ മുക്കാട്ട് പള്ളി – ഫാത്തിമ ഐലന്റ് – അരുളപ്പന്‍തുരുത്ത് പാലം (15 കോടി), തിരുവനന്തപുരം ജില്ലയിലെ തോമ്പാമൂട് – മൂന്നാനമൊഴി റോഡിലെ മീന്‍മൂട് പാലം (5.8 കോടി), മൈലാട്ട്മുഴി പാലം (3 കോടി), മലയോര ഹൈവെ – കള്ളിക്കാട് – പാറശ്ശാല റോഡിന്റെ ഒന്നാം ഘട്ടം (30.6 കോടി), എറണാകുളം ജില്ലയിലെ മേക്കടമ്പ് – മഴുവന്നൂര്‍ റോഡ് (9 കോടി), മുവാറ്റുപുഴ – കാക്കനാട് റോഡ് (4 കോടി), മുവാറ്റുപുഴ – കാക്കനാട് റോഡിലെ നെല്ലാട് മുതല്‍ വിട്ടൂര്‍ വരെയുള്ള റോഡ് ( 3 കോടി ) എന്നിവയുടെ നിര്‍മ്മാണോദ്ഘാടനവും കൊല്ലം ജില്ലയിലെ പട്ടാഴി – പിടവൂര്‍ റോഡ് ( 5 കോടി), ദേശീയപാത 66 ലെ കരുനാഗപ്പള്ളി ടൗണ്‍, ചങ്ങന്‍കുളങ്ങര എന്നീ സ്ഥലങ്ങള്‍ അപകടരഹിതമാക്കുന്ന പ്രവൃത്തി (8 കോടി), അയലറ – എറണൂര്‍കരിക്കം – മണലില്‍ റോഡ് (5.7 കോടി), ഏരൂര്‍ – ഇടമണ്‍ റോഡ് ഒന്നാം ഘട്ടനം ( 5 കോടി), ചെങ്ങമനാട് – കടയ്ക്കല്‍ റോഡ്, തിരുവനന്തപുരം ജില്ലയിലെ കളത്രമുക്ക് – വെള്ളല്ലൂര്‍ റോഡ് (3.3 കോടി).
വയനാട് ജില്ലയിലെ കരിങ്കുറ്റി – പൂളക്കര – മണിയന്‍കോട് – കല്‍പ്പറ്റ റോഡ് (3 കോടി), ചീക്കള്ളൂര്‍ പാലം അപ്രോച്ച് റോഡ് (6.75 കോടി), കൂടേത്തുമ്മല്‍ – മേച്ചേരി – പനമരം റോഡ് (5 കോടി), സുല്‍ത്താന്‍ബത്തേരി – നൂല്‍പ്പുഴ റോഡ് (9.7 കോടി), മീനങ്ങാടി – കുമ്പളേരി – അമ്പലവയല്‍ റോഡ് (7 കോടി), വടുവന്‍ചാല്‍ – കോളകപ്പാറ റോഡ് (5 കോടി), തൃശൂര്‍ ജില്ലയിലെ ചാവക്കാട് – വടക്കാന്‍ചേരി റോഡ് (9 കോടി), മ്യൂസിയം – മുക്കാട്ടുകര – മണ്ണൂത്തി റോഡ് (4 കോടി), കോവിലകത്തുംപാടം റോഡ് (9 കോടി), മുരിങ്ങൂര്‍ – ഏഴാറ്റുമുഖം റോഡ് (30.17 കോടി), നവീകരിച്ച ചാലക്കുടി റസ്റ്റ് ഹൗസ്, മലപ്പുറം ജില്ലയിലെ കര്‍മ്മ പാലം (36.29 കോടി), കുണ്ടുകടവ് ജംഗ്ഷന്‍ നവീകരണം (3 കോടി).
കണ്ണൂര്‍ ജില്ലയിലെ കീഴത്തൂര്‍ പാലവും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.