1660 പേര്‍ക്ക് കൂടി ഒമാനില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 71547 ആയി. 4798 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളില്‍ 1364 പേര്‍ സ്വദേശികളും 296 പേര്‍ പ്രവാസികളുമാണ്. 1314 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്തര്‍ 47922 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12 പേരാണ് മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 349 ആയി. ഇതില്‍ 202 പേരും സ്വദേശികളാണ്.
അതേസമയം ഒമാനില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. ജൂലൈ 25 മുതല്‍ ആഗസ്ത് 8 വരെ ലോക്ക്ഡൌണ്‍ തുടരുമെന്ന് ഒമാന്‍ സുപ്രിം കമ്മറ്റി. ബലി പെരുന്നാളിനോട് അനുബന്ധിച്ചിട്ടുള്ള എല്ലാ ചടങ്ങുകള്‍ നിര്‍ത്തിവെക്കുവാനും നിര്‍ദ്ദേശം.
കഴിഞ്ഞ ഒരു മാസക്കാലമായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഒമാനില്‍ രേഖപ്പെടുത്തി വരുന്നത്. ഈ സാഹചര്യത്തില്‍ , കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ജൂലൈ 25 മുതല്‍ രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകള്‍ അടച്ചിടുവാന്‍ ഒമാന്‍ സുപ്രിം കമ്മറ്റി തീരുമാനിച്ചു.












