ബീഹാറിലെ മോത്തിഹാരി ജില്ലയില്‍ യുവതി നാല് കുട്ടികള്‍ക്ക് ജന്മം നല്കി. അമ്മ യും കുട്ടികളും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി
പറ്റ്ന: ബീഹാറിലെ മോത്തിഹാരി ജില്ലയില്‍ യുവതി നാല് കുട്ടികള്‍ക്ക് ജന്മം നല്കി. അമ്മയും കുട്ടിക ളും പൂര്‍ണ ആരോഗ്യത്തോടെയിരിക്കുന്നതായി ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നാല് കുട്ടികള്‍ക്ക് ജന്മം നല്കിയ അമ്മയെ കുറിച്ചാണ് ഇപ്പോള്‍ പ്രദേശവാസികളുടെ പ്രധാന ചര്‍ച്ച. അതേസമയം ലക്ഷ ക്കണക്കിന് കേസുകളില്‍ ഏതെങ്കിലും ഒരു കേസിലാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറ യുന്നു.
മോത്തിഹാരിയിലെ ശങ്കര്സരയ്യയില് താമസിക്കുുന്ന ചന്ദന്‍ സിങ്ങിന്റെ ഭാര്യ ഉഷാദേവിയാണ് നാലുകു ഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്.വിവാഹം കഴിഞ്ഞിട്ട് 15 വര്‍ഷമായിട്ടും ഇവര്‍ക്കും കുട്ടികളുണ്ടായിരുന്നി ല്ല. പലയിടത്തും ഡോക്ടര്‍മാരെ കാണിച്ചിട്ടും നിരാശയായിരുന്നു ഫലം. പിന്നീടാണ് ഇവര്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നത്.
മൂന്ന് ആണ് കുട്ടികള്‍ക്കും ഒരു പെണ്‍കുട്ടിയ്ക്കുമാണ് ഉഷാദേവി ജന്മം നല്‍കിയത്. ദമ്പതികള്‍ പല ഡോക്ട ര്‍മാരെ കാണിച്ചെങ്കിലും യുവതി ഗര്‍ഭം ധരിച്ചിരുന്നില്ല. ഇതില്‍ ഇവര്‍ നിരാശരായി രുന്നെന്ന് ഡോക്ടര്‍ ജ്യോതി പറഞ്ഞു. ചികിത്സ തുടങ്ങിയതിന് പിന്നാലെ യുവതി ഗര്‍ഭിണിയാ യെന്നും തിങ്കളാഴ്ച നാല് മക്കള്‍ക്ക് ജന്മം നല്‍കിയതായും ഡോക്ടര്‍ പറഞ്ഞു. നാല് കുട്ടികളും അമ്മയും പൂര്‍ണ ആരോഗ്യവതികളാണെ ന്നും അവര്‍ക്ക് സുരക്ഷിതമായ ചികിത്സാ സൗകര്യ ങ്ങള് നല്‍കുന്നതായും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.