പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യവസായി അറസ്റ്റില്‍. തലശ്ശേരി യിലെ വ്യവസായി ഷറഫുദ്ദീനെയാണ് പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ : പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യവസായി അറസ്റ്റി ല്‍.തല ശ്ശേരിയിലെ വ്യവസായി ഷറഫുദ്ദീനെയാണ് പോക്‌സോ കേസ് ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പെണ്‍കുട്ടിയുടെ ഇളയച്ഛന്‍ മുഴപ്പിലങ്ങാട് സ്വദേശിയായ 38കാരനെയും പിടികൂടിയിട്ടുണ്ട്. 15കാ രിയെ തട്ടിക്കൊണ്ടുപോയി വ്യവസായിയുടെ അടുത്ത് എത്തിച്ചത് ഇളയച്ഛനും ഇളയമ്മയും ചേര്‍ ന്നാണ് എന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.
കഴിഞ്ഞ മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ അമ്മയുടെ സഹോദരിയും ഭര്‍ ത്താവും ചേര്‍ന്ന് വ്യവസായിയുടെ അടുത്തേ യ്ക്ക് കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇവിടെ നിന്ന് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വീട്ടില്‍ തിരിച്ചെത്തിയ കുട്ടി അമ്മയോട് വിവരം പറഞ്ഞു. തുടര്‍ന്ന് ധര്‍മ്മടം പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പരാതി നല്‍കുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ഷറഫുദ്ദീനെ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ സഹോദരി ഭര്‍ത്താവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് സഹോദരി ഭര്‍ത്താ വിനെ കതിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.












