നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്‌സോ കേസില്‍ ജീവപര്യന്തം കഠിനതടവും 1,25,000 രൂപ പിഴയും. പത്തനംതിട്ട കോഴഞ്ചേരി മൈലാപ്ര സ്വദേശി ഗിരീഷ് ഭവനില്‍ സനല്‍കുമാറിനെയാണ് (45) എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമന്‍ ശിക്ഷിച്ചത്
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ ഒമ്പതാം പ്രതിക്ക് പോക്‌സോ കേസില്‍ ജീവപര്യന്തം കഠിന തടവും 1,25,000 രൂപ പിഴയും. പത്തനംതിട്ട കോഴഞ്ചേരി മൈലാപ്ര സ്വദേശി ഗിരീഷ് ഭവനില്‍ സ നല്‍കുമാറി നെയാണ് (45) എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമന്‍ ശിക്ഷിച്ചത്. 2013ലാണ് കേസിനാ സ്പദമായ സംഭവം. 14 വയസ്സുള്ള പെണ്‍കുട്ടിയെ പ്രതി എറണാകുളത്തു നിന്ന് തട്ടിക്കൊണ്ടുപോയി പഴനി യിലെ ലോഡ്ജില്‍ നിരവധി തവണ ബലാത്സംഗം ചെയ്യുകയായിരുന്നു.
പെണ്‍കുട്ടിയുടെ അച്ഛന്‍ നല്‍കിയ പരാതിയില്‍ കളമശേരി പൊലീസ് ഇവരെ നാലുദിവസത്തിനു ശേ ഷം കണ്ടെത്തി. ജാമ്യത്തിലിറങ്ങിയ പ്രതി ഒളിവില്‍ പോയി. പിന്നീട് മരട് പൊലീസ് രജിസ്റ്റര്‍ ചെ യ്ത വിവാഹത്തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായി. ആ സമയത്താണ് പള്‍സര്‍ സുനിയെ പരിചയപ്പെട്ട തും ദിലീപിനെ വിളിച്ച മൊബൈല്‍ ഫോണ്‍ ഒളിപ്പിക്കാന്‍ സഹായിച്ചതും. പ്രതിയുടെ വീട്ടില്‍ നിന്ന് മൊബൈല്‍ കണ്ടെ ത്തിയതോടെ നടിയെ ആക്രമിച്ച കേസില്‍ ഒമ്പതാം പ്രതിയായി. ഇതില്‍ ജാമ്യ ത്തിലിറങ്ങി വീണ്ടും ഒളിവില്‍ പോയി. നടിയെ ആക്രമിച്ച കേസില്‍ 2019ല്‍ അറസ്റ്റ് ചെയ്തു. പോക് സോ കോടതിയില്‍ നിന്നുള്ള വാറന്റിനെത്തുടര്‍ന്ന് വിചാരണയ്ക്കായി പ്രതിയെ ഹാജരാക്കു കയായി രുന്നു.
പ്രതി ഒളിവില്‍ കഴിഞ്ഞതിനാല്‍ വിചാരണ ഏഴുവര്‍ഷം വൈകിയാണ് ആരംഭിച്ചത്. പെണ്‍കുട്ടി യെ തട്ടി ക്കൊണ്ടു പോയതിന് 10 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും ബലാത്സംഗം ചെയ്തതിന് ജീവപര്യന്തം കഠിനതടവും ഒരുലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനുള്ള ശിക്ഷയായ 10 വര്‍ഷത്തെ കഠിന തടവ് അനുഭവിച്ചശേഷം മാത്രമേ ബലാത്സംഗ ത്തിനുള്ള ശിക്ഷയായ ജീവപര്യന്തം ആരംഭിക്കുകയുള്ളൂ. പിഴത്തുക ഇരയ്ക്ക് നല്‍കാനും നിര്‍ദേശി ച്ചു. കളമശേരി പൊലിസാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെ ഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എ ബി ന്ദു, അഡ്വ.സരുണ്‍ മാങ്കറ എന്നിവര്‍ ഹാജരായി.