അനന്തരവന്‍ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്‌സി പ്രതിയായിട്ടുള്ളത്
ന്യൂഡല്‍ഹി : പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വായ്പത്തട്ടിപ്പു നടത്തി ഇന്ത്യ വിട്ട വജ്രവ്യാപാരി മെ ഹു ല്‍ ചോക്‌സി അറസ്റ്റില്‍. ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡൊമിനിക്കയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. ബോട്ടിലാണ് ഇയാള്‍ ഡൊമിനിക്കയില്‍ എത്തിയത്. ലുക്കൗട്ട് നോട്ടീസ് നില വിലുള്ളതിനാല്‍ ഡൊമിനിക പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. രാജ്യം വിട്ടതിന് ശേഷം ഇയാള്‍ കരീബിയന്‍ രാജ്യമായ ആന്റിഗ്വയിലാണ് കഴിഞ്ഞിരുന്നത്. ഇതിനിടയില്‍ ഇവിടെ നിന്നും മുങ്ങിയ ഇയാളെ ഡൊമിനിക്കയില്‍ വെച്ചാണ് പിടികൂടിയത്.
ഞായറാഴ്ച വൈകുന്നേരം വീട്ടില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് കാണാതായതായാണ് റിപ്പോര്‍ട്ടു കള്‍ വന്നിരുന്നത്. ആന്റിഗ്വയില്‍നിന്ന് ചോക്‌സിയെ കാണാതായതായി ജോണ്‍സണ്‍ പോയിന്റ് പോലീസ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
ചോക്‌സിയുടെ പൗരത്വം റദ്ദാക്കണമെന്ന് ആന്റിഗ്വയ്ക്കു മേല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തി യിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. ക്യൂബയി ല്‍ ഇയാള്‍ക്ക് സ്വത്തുക്കളുണ്ട്.
ഡൊമിനിക്കയില്‍ നിന്ന് ഇയാളെ ഇന്ത്യയ്ക്കു കൈമാറാന്‍ ധാരണയായിട്ടുണ്ട്. അനന്തരവന്‍ നീരവ് മോദിക്കൊപ്പം പഞ്ചാബ് നാഷനല്‍ ബാങ്കില്‍ നിന്നു 13,500 കോടി രൂപയുടെ വായ്പത്തട്ടിപ്പ് നടത്തിയ കേസിലാണ് ചോക്‌സി പ്രതിയായിട്ടുള്ളത്.