യുക്രൈനില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാനുള്ള രക്ഷാദൗത്യം വേഗ ത്തിലാക്കി ഇന്ത്യ. സംഘര്‍ഷം രൂക്ഷമായ യുക്രൈനിലെ ഏറ്റ വും വലിയ രണ്ടാമത്തെ നഗരമായ ഖാര്‍കീവില്‍ ഒരു ഇന്ത്യക്കാ രനും ഇനി അവശേഷിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാ ലയം
ന്യൂഡല്‍ഹി: യുക്രൈനില്‍ റഷ്യന്‍ ആക്രമണം രൂക്ഷമായി തുട രുന്നതിനിടെ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കാനുള്ള രക്ഷാ ദൗത്യം വേഗത്തിലാക്കി ഇന്ത്യ. സംഘര്‍ ഷം രൂക്ഷമായ യുക്രൈനിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗര മായ ഖാര്‍കീവില്‍ ഒരു ഇന്ത്യക്കാരനും ഇനി അവശേഷിക്കുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യ ക്തമാക്കി.
ഓപ്പറേഷന്‍ ഗംഗ ദൗത്യത്തിലൂടെ 13,000ത്തില്‍ അധികം വിദ്യാര്‍ത്ഥികളെ യുക്രൈനില്‍ നിന്നും രക്ഷ പ്പെടുത്തിക്കഴിഞ്ഞു. എന്നാല്‍ ഇനിയും നിരവധി പേര്‍ അവിടെ പെട്ട് കിടക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. നിലവില്‍ രക്ഷാദൗത്യം പ്രധാനമായും കേന്ദ്രീകരിച്ചിരിക്കുന്നത് സുമിയിലാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 2,900 യാത്രക്കാരുമായി കഴിഞ്ഞ 24 മണി ക്കൂറിനുള്ള 15 വിമാനങ്ങള്‍ ഇന്ത്യയിലെത്തി. 13,300 ആളുകള്‍ ഇതുവരെ ഇന്ത്യയില്‍ മടങ്ങി എത്തിയിട്ടു ണ്ട്. അടുത്ത 24 മണിക്കൂറില്‍ 13 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും ബാഗ്ചി കൂട്ടിച്ചേര്‍ത്തു.
യുക്രൈനിനിലെ സുമിയില്‍ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന ദുരിതങ്ങളാണ് ഇപ്പോള്‍ അവര്‍ തുറന്ന് പറയുന്നത്. വെള്ളം ഇല്ലാത്തതിനാല്‍ മഞ്ഞ് ഉരുക്കി കുടിച്ചാണ് ദാഹം മാറ്റുന്നതെന്ന് കേരളത്തില്‍ നി ന്നുള്ള വിദ്യാര്‍ത്ഥി പറഞ്ഞു. സൂക്ഷിച്ചുവെച്ചിരുന്ന വെളളം തീര്‍ന്നതിനാല്‍ നിലത്ത് വീണ മഞ്ഞ് ഉരുക്കി യാണ് കുടിച്ചത്. സൈറനുകളും എയര്‍ സ്ട്രൈക്കുകളും നിരന്തരം കേള്‍ക്കാം. എയര്‍ അലാം കേട്ട ഉട നെ പാസ്പോര്‍ട്ടുമായി തങ്ങള്‍ ബങ്കറുകളിലേക്ക് പോയി. വൈദ്യുതിയോ മറ്റ് സംവിധാനങ്ങളോ ലഭിക്കു ന്നില്ലെന്നും ഫോണ്‍ ബാറ്ററിയുടെ ചാര്‍ജ് കുറഞ്ഞിരിക്കുകയാണെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.
വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും റഷ്യ ഷെല്ലാക്രമണം നടത്തുന്നതായി യുക്രൈന്‍
അതിനിടെ മരിയൂപോളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും റഷ്യ ഷെല്ലാക്രമണം നടത്തുന്ന തായി യുക്രൈന്‍. അതിനാല്‍ ഇവിടെ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കേണ്ടി വ ന്നെന്നും യുക്രൈന്‍ പറഞ്ഞു.
ഉച്ചയ്ക്ക് 12.30 മുതല്‍ റഷ്യ മരിയുപോള്‍,വോള്‍നോവാക്ക എന്നിവടങ്ങളില്‍ അടിയന്തര വെടിനി ര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നു. പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിക്കാന്‍ വേണ്ടിയായിരുന്നു വെടിനിര്‍ ത്തല്‍. ലോക രാജ്യങ്ങളുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ത്ഥന കണക്കിലെടുത്താണ് തീരുമാനം. മരിയുപോളില്‍ നിന്ന് രണ്ട് ലക്ഷത്തോളം പേരെ മാറ്റേണ്ടതുണ്ട് എന്നാണ് അധികൃതര്‍ വ്യക്ത മാക്കിയിരിക്കുന്നത്.