ഷാർജ : യാത്രക്കാർക്ക് ഒരിക്കൽ കൂടി 129 ദിർഹത്തിന് ടിക്കറ്റ് ലഭ്യമാക്കി എയർ അറേബ്യ. 2025 ഫെബ്രുവരി 17ന് തുടങ്ങുന്ന എയർ അറേബ്യയുടെ ‘സൂപ്പർ സീറ്റ് സെയിൽ’ മാർച്ച് രണ്ടു വരെ മാത്രം. ഈ കാലയളവിൽ സ്പെഷ്യൽ നിരക്കിൽ ടിക്കറ്റ് വാങ്ങുന്നവർക്ക് 2025 സെപ്റ്റംമ്പർ ഒന്ന് മുതൽ 2026 മാർച്ച് ഇരുപത്തിഎട്ടു വരെ എയർ അറേബ്യയുടെ നെറ്റ് വർക്കിലുള്ള ഏതു ഡെസ്റ്റിനേഷനിലേക്കും യാത്ര ചെയ്യാൻ സാധിക്കും.പരിമിത കാലയളവിലേക്ക് ‘സൂപ്പർ സീറ്റ് വിൽപ്പന’യാണ് എയർ അറേബ്യ ഒരുക്കുന്നത്. സ്പെഷ്യൽ ഓഫർ ലോകം മുഴുവനുള്ള നെറ്റ്‌വർക്കിലുടനീളമുള്ള 500,000 സീറ്റുകളിൽ ലഭ്യമാണ്..ലോകത്ത് എവിടേയ്ക്കും എവിടെ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യാമെന്നതാണ് മറ്റൊരു പ്രത്യേകത.
