ഭോപ്പാല്‍: മധ്യപ്രദേശിലെ മൊറേനയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ പതിനൊന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ ഗുതുതരാവസ്ഥയില്‍ ചികിത്സയിലാണ്. വിവാഹ പാര്‍ട്ടിക്കിടെ മദ്യം കഴിച്ചവരാണ് മരിച്ചത്. മൊറേന ജില്ലയിലെ രണ്ട് ഗ്രാമത്തിലുളളവരാണ് ദുരന്തത്തിനിരയായത്.
സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി പോലീസ് മേധാവി അനുരാഗ് സുജനിയ പറഞ്ഞു. ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം പറഞ്ഞു. ഗ്രാമീണര്‍ നിര്‍മ്മിച്ച മദ്യമാണ് വിവാഹ ആഘോഷത്തിനിടെ വിളമ്പിയത്. പോലീസും എക്‌സൈസും സ്ഥലത്തെത്തി പരിശോധന നടത്തുകയും മദ്യത്തിന്റെ സാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറില്‍ ഉജ്ജയിനിയിലുണ്ടായ വിഷമദ്യ ദുരന്തത്തില്‍ പതിനാല് പേര്‍ മരിച്ചിരുന്നു.











