ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോ ര്‍പറേഷന് 100 കോടി പിഴയിട്ട സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി മേയര്‍ എം.അനില്‍ കുമാര്‍. നിലവിലെ സാഹചര്യത്തില്‍ 100 കോടി രൂപ പിഴ അട യ്ക്കാനാകില്ല. ട്രിബ്യൂണല്‍ വിശദമായ വാദം കേട്ടിട്ടില്ലെന്നും അപ്പീല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി
കൊച്ചി : ബ്രഹ്‌മപുരം തീപിടിത്തവുമായി ബന്ധപ്പെട്ട് ദേശീയ ഹരിത ട്രിബ്യൂണല്‍ കൊച്ചി കോര്‍പറേ ഷന് 100 കോടി പിഴയിട്ട സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് കൊച്ചി മേയര്‍ എം.അനില്‍ കു മാര്‍. നിലവിലെ സാഹചര്യത്തില്‍ 100 കോടി രൂപ പിഴ അടയ്ക്കാനാകില്ല. ട്രിബ്യൂണല്‍ വിശദമായ വാദം കേട്ടിട്ടില്ലെന്നും അപ്പീല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉത്തരവില്‍ നിയമ നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ നിയമ വിദഗ്ധരുമായി ചര്‍ച്ച ചെയ്യുമെന്ന് അനില്‍ കുമാര്‍ പറഞ്ഞു. 2012 മുതല്‍ നിലവിലുള്ള പ്ലാന്റിന്റെ അപര്യാപ്തത ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നത് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ കോര്‍ പ്പ റേഷന്‍ പാലിക്കും. പരസ്പരം പഴി ചാരുന്നതില്‍ അര്‍ത്ഥമില്ല. പുതിയ തലത്തിലേയ്ക്ക് കാര്യങ്ങള്‍ ചെയ്യു കയാണ് വേണ്ടത്. എല്ലാം കോര്‍പ്പറേഷന്‍ ആത്മാര്‍ത്ഥമായും ഉത്തരവാദിത്തപരമായും ചെയ്യുമെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ബ്രഹ്‌മപുരം തീപിടിത്തത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ?ഗുരുതര വീഴ്ചയാണ് സംഭ വിച്ചതെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി. പിഴയായി ചുമത്തിയ 100 കോടി രൂപ ഒരു മാസ ത്തിനുള്ളില്‍ അടയ്ക്കണമെന്നാണ് ട്രിബ്യൂണലിന്റെ ഉത്തരവ്. വായുവില്‍ മാരകമായ വിഷ പദാര്‍ഥങ്ങള്‍ കണ്ടെത്തിയെന്ന് ദേശീയ ഹരിത ട്രിബ്യൂണല്‍ വ്യക്തമാക്കി. പിഴ തുക ചീഫ് സെക്രട്ടറിക്ക് കൈമാറണം. ദുരന്തം മൂലം ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഈ തുക ഉപയോഗിക്കണമെന്നും ബ്രഹ്‌മ പുരത്ത് കൃത്യമായ പ്ലാന്റ് വേണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും ട്രിബ്യൂണല്‍ നിര്‍ദേശിച്ചിട്ടുണ്ട്.
നേരത്തെ, ബ്രഹ്‌മപുരം തീപിടിത്തത്തില്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനെ രൂ ക്ഷമായി വിമര്‍ശിച്ചിരുന്നു. മാലിന്യ പ്ലാന്റിന്റെ തീപിടിത്തം സംസ്ഥാന സര്‍ക്കാരിന്റെ ഭരണനി ര്‍വഹണ ത്തില്‍ ഉണ്ടായ ഗുരുതരമായ വീഴ്ചയാണെന്നായിരുന്നു ട്രിബ്യൂണലിന്റെ വിമര്‍ശനം. തുടര്‍ന്ന്, ബ്രഹ്‌മപു രം തീപിടിത്തവുമായി ബന്ധപ്പെട്ട് ട്രിബ്യൂണല്‍ സ്വമേധയാ കേസ് എടുക്കുകയും ചെയ്തു. തീപിടിത്തവു മായി ബന്ധപ്പെട്ട് പുറത്തുവന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
കഴിഞ്ഞ ദിവസം വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം അന്വേഷിക്കാന്‍ വിദഗ്ധ സംഘത്തെ നിയോ?ഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്ലാന്റിന്റെ തുടക്കം മുതലുള്ള നടപടികള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തും, തീപിടിത്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത ക്രിമി നില്‍ കേസ് പൊലീസിന്റെ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം അന്വേ ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.