ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സംസ്‌കാര ചടങ്ങിനിടെ മേല്‍ക്കൂര തകര്‍ന്ന് വീണ് 16 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത മഴയെ തുടര്‍ന്നാണ് മേല്‍ക്കൂര തകര്‍ന്ന് വീണത്. മേല്‍ക്കൂരയുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയ 25 ഓളം പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഗാസിയാബാദ് പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവം നടന്ന ഉടനെ പോലീസും ദേശീയ ദുരന്ത നിവാരണ സേനയുടെ സംഘവും സ്ഥലത്തെത്തിയിരുന്നു.
गाजियाबाद: मुरादनगर में बारिश की वजह से छत गिरी, क़रीब 10-12 लोगों के फंसे होने की आशंका है। बचाव अभियान चल रहा है। pic.twitter.com/1WUHO5MLys
— ANI_HindiNews (@AHindinews) January 3, 2021
സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദു: ഖം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.അപകടവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.
जनपद गाजियाबाद के मुरादनगर में हुई दुर्भाग्यपूर्ण घटना के संबंध में… pic.twitter.com/iCcu4PR3zx
— Yogi Adityanath (@myogiadityanath) January 3, 2021












