അബുദാബി : ഇത്തിഹാദ് എയർവേയ്സ് 10 പുതിയ സെക്ടറുകളിലേക്കു കൂടി സർവീസ് ആരംഭിക്കുന്നു. 25ന് സെക്ടറുകൾ പ്രഖ്യാപിക്കും. നിലവിൽ 83 സെക്ടറുകളിലേക്കു സർവീസ് നടത്തുന്നുണ്ട്.പുതിയ സർവീസുകൾ കൂടി തുടങ്ങുന്നതോടെ ആകെ സെക്ടറുകളുടെ എണ്ണം 93 ആയി ഉയരുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അന്റോണോൾഡോ നെവെസ് പറഞ്ഞു. 2025ൽ പ്രാഗ്, വാർസോ, അൽ അലമൈൻ എന്നീ സെക്ടറുകളിലേക്ക് സർവീസ് നടത്താനും പദ്ധതിയുണ്ട്.
