10 ലക്ഷം വരെ ആദായ നികുതിയില്ല, ഭവന വായ്പക്കാര്‍ക്ക് ഇളവ്; ബജറ്റിലെ പ്രതീക്ഷകള്‍

o8KMPel0VGUPGu2iRWpHKrn7Lkt7A85BeKWiQUY5

2025-26 ലേക്കുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. നിത്യജീവിതം ആയാസകരമാക്കുന്ന ബജറ്റായിരിക്കുമോയെന്ന ഉത്കണ്ഠയിലാണ് ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന മധ്യവര്‍ഗം. അതില്‍തന്നെ ആദായനികുതി നല്‍കേണ്ടാത്ത വരുമാന പരിധി ഈ ബജറ്റില്‍ ഉയര്‍ത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നികുതിഭാരം കുറച്ചാല്‍ പൊതുജനങ്ങളുടെ കയ്യിലുള്ള മിച്ചം വരുന്ന പണം വിപണിയിലേക്കിറങ്ങുകയും രാജ്യത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്താന്‍ അത് ഗുണം ചെയ്യുമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തല്‍.
അതേസമയം അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ധനനിക്ഷേപം നടത്തണമെന്ന വെല്ലുവിളിയും കേന്ദ്രത്തിന്റെ മുന്നിലുണ്ട്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നികുതി ഇളവ് പ്രതീക്ഷിക്കാമെന്ന സൂചനകളാണ് നല്‍കുന്നത്. 10 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളര്‍ക്ക് നികുതിയളവ് നല്‍കുമെന്നാണ് പ്രതീക്ഷ. അതേസമയം 15-20 ലക്ഷം രൂപയ്ക്കിടയില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പുതിയ 25 ശതമാനം ടാക്‌സ് അവതരിപ്പിക്കുമെന്നും കരുതുന്നു. മധ്യവര്‍ഗത്തെ സംബന്ധിച്ചിടത്തോളം ഇതു വലിയൊരു സഹായകമാകും. സെക്ഷന്‍ 24(ബി) പ്രകാരം ഭവനവായ്പ എടുത്തവര്‍ക്കുള്ള 2 ലക്ഷം രൂപയുടെ കിഴിവ് ചിലപ്പോള്‍ മൂന്നുലക്ഷമായി ഉയര്‍ത്താനും സാധ്യതയുണ്ട്.

Also read:  ഒമാനിൽ ടൂറിസം മേഖലയിൽ അഞ്ച് ലക്ഷത്തിലധികം തൊഴിലവസരങ്ങൾ.

വികസനത്തിനെത്ര

2047 ലക്ഷ്യമിട്ടുകൊണ്ടുള്ള മോദിയുടെ വികസിത് ഭാരത് ലക്ഷ്യത്തിലെത്തുന്നതിന് വേണ്ടി നിക്ഷേപം നടത്തുകയാണ് അതില്‍ പ്രധാനം. ഇതിലൂടെ രാജ്യത്തിന്റെ അടിസ്ഥാനവികസനം സാധ്യമാകുന്നതിനൊപ്പം ഒരുപാട് തൊഴില്‍സാധ്യതകളും ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഒരോ മേഖല തിരിച്ചുകൊണ്ടുള്ള നിക്ഷേപമായിരിക്കും കേന്ദ്രം നടത്തുക. റെയില്‍വേയുടെ ആധുനികവല്‍ക്കരണത്തിനായി ഒരു ലക്ഷം കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ തദ്ദേശീയ നിര്‍മാണം ലക്ഷ്യമിട്ട് പ്രതിരോധ മേഖല ആറുലക്ഷം കോടി, കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് കാര്‍ഷിക മേഖലയ്ക്കായി 1.35-1.4 ലക്ഷം കോടി നിക്ഷേപം എന്നിവയും പ്രതീക്ഷിക്കുന്നു.

Also read:  ഫലം വന്നതിന് പിന്നാലെ ഖാര്‍ഗയെ വീട്ടിലെത്തി അഭിനന്ദിച്ച് ശശി തരൂര്‍ ; ആശംസകളുമായി സോണിയയും പ്രിയങ്കയും

ജനങ്ങള്‍ക്ക് ആശ്വാസവും അതേസമയം ദീര്‍ഘകാല വളര്‍ച്ചയെ ഉദ്ദീപിക്കുകയും, പണപ്പെരുപ്പത്തെ മെരുക്കുകയും സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുകയും തൊഴിലില്ലായ്മയെ അഭിസംബോധനചെയ്യുകയും വികസനം ഉറപ്പുവരുത്തുകയും സംസ്ഥാനങ്ങള്‍ക്ക് ഗുണം നല്‍കുകയും ചെയ്യുന്ന ഒരു ബജറ്റായിരിക്കണം എന്നുള്ളതാണ് നിര്‍മല സീതാരാമന് മുന്നിലുള്ളത്. അതിനോട് എത്രത്തോളം നീതി പുലര്‍ത്താന്‍ ധനമന്ത്രിക്കായിട്ടുണ്ടെന്നുള്ളത് മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാന്‍ സാധിക്കും.

Also read:  ദുബായിലെ വിദേശ വ്യാപാര സ്ഥാപനങ്ങളിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാർക്ക്

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES