ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വിവിധ രാജ്യങ്ങളിലായി രണ്ടേകാല്‍ ലക്ഷം ആളുകളിലേക്ക് കോവിഡ് വൈറസ് പടര്‍ന്നുപിടിച്ചു. ആറായിരത്തോളം പേര്‍ മരണമടഞ്ഞു. 11,444,821 പേര്‍ ഇതിനകം രോഗമുക്തരായി. 6,097,321 പേര്‍ മരണമടഞ്ഞു.
അമേരിക്കയില്‍ 4,813,647 ആളുകളിലേക്ക് വൈറസ് എത്തി. ഇതിനകം 158,365 പേര്‍ മരണമടഞ്ഞു. കഴിഞ്ഞ ദിവസം മാത്രം 500ല്‍ ഏറെ മരണം റിപ്പോര്‍ട്ട് ചെയ്യുന്നു. ബ്രസീലില്‍ 2,733,677 പേര്‍ രോഗികളായപ്പോള്‍ 94,130 പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ രോഗികളുടെ എണ്ണം 18 ലക്ഷം കടന്നു. 38,000ല്‍ ഏറെ പേര്‍ മരിച്ചു.
റഷ്യയില്‍ 850,870 പേര്‍ രോഗികളായി. 14,128 പേര്‍ മരണമടഞ്ഞു. രോഗബാധിതരുടെ എണ്ണത്തില്‍ അഞ്ചാമതുള്ള ദക്ഷിണാഫ്രിക്കയില്‍ 511,485 പേര്‍ രോഗികളായി. 8,366 പേര്‍ മരിച്ചു. മെക്‌സിക്കോ ആണ് നിയന്ത്രണാതീതമായി രോഗബാധിതരുടെ എണ്ണവും മരണസംഖ്യയും കുതിച്ചുയരുന്ന രാജ്യങ്ങളിലൊന്ന്. ഇവിടെ 439,046 പേര്‍ രോഗികളായി. 47,746 പേര്‍ മരണമടഞ്ഞു. ഒരു ദിവസത്തിനുള്ളില്‍ ആയിരത്തിലേറെ മരണം.
പെറുവില്‍ 428,850 പേര്‍ രോഗികളായി. 19,614 പേര്‍ മരണമടഞ്ഞു. ചിലിയില്‍ 359,731 പേരിലേക്ക് വൈറസ് എത്തി. മരണസംഖ്യ 9,608 ആയി. സ്‌പെയിനില്‍ 335,602 പേര്‍ രോഗികളാവുകയും 28,445 പേര്‍ മരണമടയുകയും ചെയ്തു. ബ്രിട്ടനേയും ഇറാനേയും പിന്തള്ളി കൊളംബിയ പത്താമതെത്തി. ഇവിടെ 317,651 പേര്‍ ഇതിനകം രോഗികളായി. 10,650 പേര്‍ മരണമടഞ്ഞു.











