ശരത് കുമാറിനും രാധികയ്ക്കും പങ്കാളിത്തമുള്ള കമ്പനിയുടെ 1.5 കോടി രൂപയുടെ തിരിച്ചടവ് മുടങ്ങിയ കേസിലാണ് നടപടി. സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശരത് കുമാര്‍ അറിയിച്ചു.
ചെന്നൈ: ചെക്ക് കേസില്‍ തമിഴ് നടന്‍ ശരത് കുമാറിനും ഭാര്യയും നടിയുമായ രാധികയ്ക്കും ഒരു വര്‍ഷം തടവ് ശിക്ഷ. മദ്രാസ് ഹൈക്കോ ടതിയുടേതാണ് വിധി. ശരത് കുമാറിനും രാധികയ്ക്കും പങ്കാളിത്തമുള്ള കമ്പനിയുടെ 1.5 കോടി രൂപയുടെ തിരിച്ചടവ് മുടങ്ങിയ കേസിലാണ് നടപടി. സുപ്രീം കോടതിയെ സമീപിക്കുമെന്ന് ശരത് കുമാര്‍ അറിയിച്ചു.
റേഡിയന്‍സ് മീഡിയ എന്ന കമ്പനി നല്‍കിയ കേസിലാണ് ശരത് കുമാറിനും രാധികയ്ക്കും ശിക്ഷ വിധിച്ചിരിക്കുന്നത്. ഇരുവരും പങ്കാളിയായ മാജിക് ഫ്രെയിംസ് കമ്പനി ഒന്നരക്കോടി രൂപ വാങ്ങി യെന്നും ഈടായി ചെക്ക് നല്‍കിയെന്നുമാണ് റേഡിയന്‍സ് പരാതിയില്‍ പറയുന്നത്. 2014ലായി രുന്നു പണമിടപാട്. ശരത് കുമാര്‍ അന്‍പത് ലക്ഷം രൂപ വായ്പ വാങ്ങിയെന്നും പരാതിയില്‍ പറയുന്നുണ്ട്.
പണം വാങ്ങിയതിന് പകരമായി തീയതി ചേര്‍ക്കാത്ത ചെക്കുകള്‍ ശരത് കുമാര്‍ നല്‍കുകയും ചെയ്തിരുന്നു. 2017ല്‍ ഈ ചെക്കുകള്‍ മടങ്ങിയ തോടെയാണ് റേഡിയന്‍സ് മീഡിയ കേസ് നല്‍കിയത്.