ട്രോളി ബാഗിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടി കള്‍ ആരംഭിച്ചു. മൃതദേഹം രണ്ടായി മുറിച്ച് രണ്ടു ഭാഗങ്ങളിലാക്കിയ ശേഷം ഉപേക്ഷി ക്കുകയായിരുന്നു. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേ ച്ചേരി സിദ്ദിഖ്(58) ആണ് കൊല്ലപ്പെട്ടത്
പാലക്കാട്: വ്യവസായിയെ കൊലപ്പെടുത്തി മൃതദേഹം അട്ടപ്പാടി ചുരത്തില്‍ തള്ളിയ സംഭവത്തില്‍ ക ണ്ടെടുത്ത മൃതദേഹം ഏഴ് ദിവസം പഴക്കമുള്ളതാണെന്ന് മലപ്പുറം എസ്.പി. സൂരജ് ദാസ്. ട്രോളി ബാഗി ലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. മൃതദേഹം ര ണ്ടായി മുറിച്ച് രണ്ടു ഭാഗങ്ങളിലാക്കിയ ശേഷം ഉപേക്ഷിക്കുകയാ യിരുന്നു. കോഴിക്കോട് ഒളവണ്ണയില്‍ ഹോട്ടല്‍ നടത്തുന്ന തിരൂര്‍ ഏഴൂര്‍ മേച്ചേരി സിദ്ദിഖ്(58) ആണ് കൊല്ലപ്പെട്ടത്.
സിദ്ധിഖിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ പേര്‍ ക്കു പങ്കുള്ളതായാണ് സൂചന.ഷിബിലി, പെണ്‍സുഹൃത്ത് ഫര്‍ ഹാന എന്നിവര്‍ക്കു പുറമെ ഇവരുടെ സുഹൃത്ത് ആഷിഖ് എന്ന ചിക്കുവും കൊല പാതകത്തില്‍ പങ്കെടുത്തു എന്നാണു വ്യക്ത മാവുന്നത്. സിദ്ദിന്റെ ഹോട്ടലില്‍ ജീവനക്കാരനായിരുന്ന ഷി ബിലി, ഒപ്പം പിടിയിലായ ഫര്‍ഹാന എന്നിവ രെ ചെന്നൈയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം തിരൂര്‍ എത്തിക്കു മെന്ന് പൊലിസ് അറിയിച്ചു. പ്രതിയെന്ന് സം ശയിക്കുന്ന ആഷിക്കിനെയും ഇവിടെ എത്തിച്ചു.
സിദ്ദിഖിനെ കാണിനില്ലെന്ന് പറഞ്ഞ് മകന്‍ പരാതി നല്‍കിയിരുന്നു. സിദ്ധിഖ് സാധാരണഗതിയില്‍ വീട്ടി ല്‍ നിന്ന് പോയാലും ഒരാഴ്ച കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരാറുണ്ടായിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓ ഫായതോടെയാണ് ബന്ധുക്കള്‍ പൊലിസില്‍ പരാതി നല്‍കുന്നത്.
അതിനിടെ, മേയ് 19ന് പ്രതികള്‍ മൃതദേഹം ട്രോളി ബാഗില്‍ കൊണ്ടുപോവുന്നതിന്റെ സിസിടിവി ദൃശ്യ ങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എരഞ്ഞിപ്പാലത്തുള്ള ഡി കാസ ഇന്‍ ഹോട്ടലില്‍ മെയ് 18ന് സിദ്ദിഖ് മുറിയെടു ത്തിരുന്നു. ഹോട്ടലിലെ ജി 3, ജി 4 മുറികളിലാണ് സിദ്ദിഖും പ്രതികളും താമസിച്ചിരുന്നത്. ഈ രണ്ട് മുറി കളും ബുക്ക് ചെയ്തതു കൊല്ലപ്പെട്ട സിദ്ദീഖാണെന്നാണ് നിലവില്‍ ലഭ്യമാകുന്ന വിവരം. ഇവിടെവച്ചാണ് ഇ യാളെ കൊല്ലപ്പെടുത്തിയ പ്രതികള്‍ മൃതദേഹം ട്രോളി ബാഗിലാക്കി അട്ടപ്പാടി ചുരത്തില്‍ കൊണ്ടുപോയി തള്ളിയ ശേഷം ചെന്നൈയിലേക്ക് കടന്നതാണെന്നാണ് വിവരം. ചുരത്തിലെ ഒമ്പതാം വളവില്‍ ട്രോളി ബാഗിലാക്കി ഉപേക്ഷിച്ച മൃതദേഹം ഫയര്‍ഫോഴ്സിന്റെ സഹായത്തോടെ പുറത്തെടുത്തു. ഉയരത്തില്‍ നിന്ന് വലിച്ചെറിഞ്ഞതിനാല്‍ പെട്ടി പൊട്ടിയ നിലയിലായതില്‍ ടാര്‍പായ് ഉപയോഗിച്ചു പൊതിഞ്ഞ ശേഷ മാണ് കയറി ട്ടു വലിച്ചു കയറ്റിയത്.