നഗരങ്ങളിൽ പ്രവർത്തിക്കുന്ന ഹൈപ്പർ മാർക്കറ്റുകൾ ലോക്ക്ഡൗൺ സംബന്ധിച്ച സർക്കാരിൻറെയും പൊലീസിൻറെയും നിയമപരമായ നിർദ്ദേശങ്ങളും മുന്നറിയിപ്പുകളും അവഗണിക്കരുതെന്ന് ഗവർമെന്റ്നി. നിരുത്തരവാദിത്തപരമായ നടപടികൾമൂലം കോവിഡ് കേസുകളിൽ വർധന വരികയാണ്.
ഇത്തരം സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരുടേയും അവിടെയെത്തുന്ന ഉപഭോക്താക്കളുടേയും ആരോഗ്യം സംരക്ഷിക്കുന്നതിനായി സാമൂഹിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള സുരക്ഷാ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കാൻ സ്ഥാപന ഉടമകൾക്ക് ഉത്തരവാദിത്തമുണ്ട്. ഇതിനു വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകൾക്കും നടത്തിപ്പുകാർക്കുമെതിരെ കേരള പകർച്ചവ്യാധി ഓർഡിനൻസ് ഉൾപ്പെടെയുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ കർശന നടപടി സ്വീകരിക്കാൻ പൊലീസിന് നിർദ്ദേശം നൽകിയാതായി മുഖ്യമന്ത്രി ഇന്ന് പറഞ്ഞു
സംസ്ഥാനത്ത് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു ഓക്‌സിജൻ സിലിണ്ടർ വീതം വാങ്ങി സൂക്ഷിക്കാൻ നിർദ്ദേശം നൽകി. അത്യാവശ്യ സമയങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥർക്കും പൊതുജനങ്ങൾക്കും ഇത് ഉപയോഗിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.