അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി തങ്ങ ളുടെ ഭൗതികശരീരം പാണക്കാട്ടെ വീട്ടിലെത്തിച്ചു. ആയിരങ്ങളാണ് തങ്ങ ള്‍ക്ക് അന്തിമോപചാരം അര്‍പിക്കാനായി പാണക്കാട്ടെ വസതിക്കു മുമ്പില്‍ തടിച്ചുകൂടിയത്. തുടര്‍ന്ന് മൃതദേഹം മലപ്പുറം ടൗണ്‍ ഹാളില്‍ പൊതുദര്‍ശ നത്തിന് വെച്ചു. ഇവിടെയും വലിയ ജനക്കൂട്ടമാ ണ് പൊതുദര്‍ശനത്തിന് എ ത്തിയത്.
മലപ്പുറം : അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈ ദരലി തങ്ങളുടെ ഭൗതികശരീരം പാണക്കാട്ടെ വീട്ടിലെത്തിച്ചു. ആയിരങ്ങളാ ണ് തങ്ങള്‍ക്ക് അന്തിമോപചാരം അര്‍പിക്കാനായി പ്രദേശത്തെത്തുന്നത്. ബന്ധുക്കള്‍ക്ക് മാത്രമാണ് വീട്ടില്‍ ദര്‍ശനത്തിന് അവസരം നല്‍കിയത്. തുടര്‍ന്ന് മൃതദേഹം മലപ്പുറം ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ഇവിടെയും വലിയ ജനക്കൂട്ടമാണ് പൊ തുദര്‍ശനത്തിന് എത്തിയത്.
പ്രഗത്ഭരും സാധാരണക്കാരുമടക്കം നിരവ ധി പേരാണ് പൊതുദര്‍ശനത്തിന് എത്തിക്കൊണ്ടിരിക്കുന്നത്. വിവിധ നേതാക്കളുടെയും പണ്ഡിതന്മാരുടെയും നേതൃത്വത്തില്‍ മയ്യിത്ത് നിസ്‌കാരം നടന്നുകൊണ്ടിരി ക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാ ന്ധി നാളെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാ ത്രി പത്തുമണിക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തും.
അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് എറണാകുളം അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയില്‍ ചികി ത്സയിലിരിക്കെ ഞായറാഴ്ച ഉച്ചക്ക് 12.40 ഓടെയായിരുന്നു അന്ത്യം. അങ്കമാലിയില്‍ മൃതദേഹം പൊതുദര്‍ ശനത്തിന് വെച്ചിരുന്നു. അതിന് ശേഷം മൂന്നു മണിയോട് കൂടി മലപ്പുറത്തേക്ക് കൊണ്ടുപോയി. തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാണക്കാട് ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കും.
പുതിയ മാളിയേക്കല്‍ സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും (പി.എം.എസ്.എ പൂക്കോയ തങ്ങള്‍) മര്‍യം എന്ന ചെറിഞ്ഞി ബീവിയുടെയും പു ത്രന്മാരില്‍ മൂന്നാമനായി 1947 ജൂണ്‍ 15ന് പാ ണക്കാട് കൊടപ്പ നക്കല്‍ തറവാട്ടില്‍ ജനനം. ഓത്തുപള്ളിയിലായിരുന്നു പ്രാഥമിക പഠ നം. പണക്കാട്ടെ ദേവധാര്‍ സ്‌കൂളില്‍ ഒന്നു മുതല്‍ നാലു വരെ പഠിച്ചു. തുടര്‍ന്ന് കോഴി ക്കോട് മദ്റസത്തുല്‍ മുഹമ്മദിയ്യ (എം.എം ഹൈസ് കൂള്‍) സ്‌കൂളില്‍ ചേര്‍ന്നു. പത്തു വരെ അവിടെയായിരുന്നു പഠനം. എസ്. എസ്.എല്‍.സിക്കു ശേഷം മത പഠനത്തിലേ ക്ക് തിരിഞ്ഞു. മലപ്പുറം തിരുന്നാവായക്കടുത്ത കോന്നല്ലൂര്‍ ദര്‍സിലാണ് ആദ്യം ചേര്‍ന്നത് . തുടര്‍ന്ന് പൊ ന്നാനി മഊനത്തില്‍ ഇസ്‌ലാമിലും അവിടെനിന്ന് പട്ടിക്കാട് ജാമിഅനൂരിയ്യയിലേക്കും പഠനം തുടര്‍ന്നു.
മുഹമ്മദലി ശിഹാബ് തങ്ങള്‍, ഉമറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ സഹോദരങ്ങളാണ്. സമസ്തയുടെ ഉപാ ധ്യക്ഷനാണ്. 18 വര്‍ഷത്തോളം മുസ്‌ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റായിരുന്ന തങ്ങള്‍, മുഹമ്മദലി ശി ഹാബ് തങ്ങളുടെ മരണശേഷമാണ് ലീഗ് സംസ്ഥാന അധ്യക്ഷനായത്.