തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ പൂഴ്ത്തിയെന്ന ആരോപണം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കാൻ പ്രതിപക്ഷം ശ്രമിച്ചേക്കും. സഭ ഇന്നും പ്രക്ഷുബ്ധമാകാനാണ് സാധ്യത. സംസ്ഥാത്ത് ഇന്ന് പൊതു അവധിയായിട്ടും നിയമസഭാ സമ്മേളനം മുൻ നിശ്ചയിച്ച പ്രകാരം നടക്കും. പനിയും തൊണ്ടു വേദനയും കാരണം രണ്ടു ദിവസം വിശ്രമത്തിൽ ആയിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ എത്തിയേക്കും. ഗവർണർ വിഷയത്തിൽ സഭയിൽ മുഖ്യമന്ത്രി എന്ത് പറയും എന്നതാണ് പ്രധാനം.
നിയമസഭാ സമ്മേളനം തുടരുന്നതിനാല്‍ നിയമസഭയ്ക്ക് അകത്ത് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് മറുപടി പറയുമെന്നാണ് സൂചന. മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് അയച്ച കത്തില്‍ തര്‍ക്കത്തിന് ഇല്ലെന്ന് പറഞ്ഞെങ്കിലും ഗവര്‍ണര്‍ തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന ആവശ്യം ശക്തമാണ്.
