പൈനാവ് എന്‍ജിനിയറിങ്ങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊ ലപ്പെടുത്തിയത് പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആണെന്ന് ദൃക്സാ ക്ഷി
ഇടുക്കി :പൈനാവ് എന്‍ജിനിയറിങ്ങ് കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടു ത്തിയത് പുറത്തുനിന്നെത്തിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ആണെന്ന് ദൃക്സാക്ഷി. കണ്ണൂര്‍ സ്വദേശിയാ യ ധീരജാണ് മരിച്ചത്. പരിക്കേറ്റ ധീരജിനെ ആശുപത്രിയില്‍ എത്തിച്ചത് സത്യന്‍ എന്ന ആളാണ്. ആക്രമ ണത്തിന് ശേഷം യൂത്ത് കോണ്‍ ഗ്രസ് നേതാവ് നിഖില്‍ പൈലി ഓടി പോകുന്നത് കണ്ടെന്നാണ് സത്യന്‍ പറയുന്നത്.
ജില്ലാ പഞ്ചായത്ത് അംഗമാണ് സത്യന്‍. സംഭവത്തിന് പിന്നില്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ ത്തകരാണെന്ന് ആരോപിച്ച് എസ്എഫ്‌ഐയും രംഗത്തെത്തി. കൊലപാതകം നടത്തിയത് കോളജിന് പുറത്തു നിന്നെത്തിയവരാണ്. ആസൂത്രിതമായ കൊലപാതകമാണ് ഇതെന്ന് സിപിഎം നേതാക്കളും വ്യ ക്തമാക്കി. ക്യാമ്പസിന് പുറത്തേക്ക് പോകുന്നതിനിടെ കത്തിയുമായി എത്തിയ സംഘം ആസൂത്രിതമാ യി കൊല നടത്തുകയായിരുന്നെന്ന് എസ്എഫ്ഐ നേതാക്കള്‍ ആരോപിച്ചു.
കോളേജ് തെരഞ്ഞെടുപ്പിനിടെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായതോടെ ആയിരു ന്നു ആക്രമണം. കുത്തേറ്റ രണ്ടുപേരെയും ഇടുക്കി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ധീരജിനെ രക്ഷിക്കാനായില്ല. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് കുത്തിയതെന്നാണ് പ്രാ ഥമിക വിവരം. ആക്രമിച്ച ശേഷം ഇയാള്‍ ഓടി രക്ഷപ്പെട്ടു. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. സംഘര്‍ഷത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.
ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണ് നടന്നതെന്ന് സിപിഎം ജില്ല സെക്രട്ടറി പറഞ്ഞു. ച ങ്കിലും നെഞ്ചിനുമാണ് കുത്തേറ്റത്. ഹൃദയത്തിനേറ്റ കുത്താണ് മരണത്തിന് കാരണമായതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം നേതാവ് എം എം മണി എംഎല്‍എ പറഞ്ഞു. കോണ്‍ഗ്രസ് ആസൂത്രിതമായി നടത്തിയ കൊലപാതകമാണ് ഇടുക്കിയില്‍ നടന്നതെന്ന് അദ്ദേ ഹം ആരോപിച്ചു. പുറത്ത് നിന്നെത്തിയവരാണ് ധീരജിനെ കുത്തിയത്. സംഘര്‍ഷമുണ്ടായില്ലെന്നും തെ രഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് അക്രമണമുണ്ടായതെന്നും എം എം മണി പറഞ്ഞു.
ക്യാമ്പസിന് പുറത്ത് വെച്ചാണ് ആക്രമണം നടന്നതെന്ന് പ്രിന്‍സിപ്പല്‍
വിദ്യാര്‍ത്ഥിയുടെ കൊലപാതകത്തില്‍ കലാശിച്ച ആക്രമണം നടന്നത് ക്യാമ്പസിന് പുറ ത്താണെന്ന് ഇടുക്കി എഞ്ചിനീയറിങ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം ജെ ജലജ. ക്യാ മ്പസിനകത്ത് സംഘര്‍ഷമൊന്നും ഉണ്ടായിരുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. കം പ്യൂട്ടര്‍ സയന്‍സ് ആവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് കൊല്ലപ്പെട്ട ധീരജ്. കോളജ് തെ രഞ്ഞെടുപ്പ് സമാധാനപരമായാണ് പുരോഗമിച്ചിരുന്നത്. തെരഞ്ഞെടുപ്പ് ആയതി നാ ല്‍ ക്യാമ്പസില്‍ പൊലീസ് സാന്നിധ്യമുണ്ടായിരുന്നതായും പ്രിന്‍സിപ്പല്‍ പറഞ്ഞു.