മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക്, ഭ്രമരം, മായാ വി, ചോട്ടാ മുംബൈ ചിത്രങ്ങളില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറി ച്ച യുവനടന്‍ ടോണി സിജിമോന്‍ നായക നിരയിലേക്ക്. സാമൂഹിക പ്രതിബദ്ധത യുള്ള പ്രമേയമാണ് വെള്ളരിക്കാപ്പട്ടണത്തിന്റേത്
പി ആര്‍ സുമേരന്‍
മലയാളത്തിലെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക്,ഭ്രമരം,മായാവി, ചോട്ടാ മുംബൈ ചി ത്രങ്ങളില്‍ ബാലതാരമായി സിനിമയില്‍ അരങ്ങേറ്റം കുറിച്ച യുവന ടന്‍ ടോണി സിജിമോന്‍ നായക നിര യിലേക്ക്. മംഗലശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ കെ കുറുപ്പ് നിര്‍മിച്ച് നവാഗത സംവിധായകന്‍ മ നീഷ് കുറുപ്പ് ഒരുക്കിയ പുതി യ ചിത്രം, ‘വെള്ളരിക്കാപ്പട്ടണത്തി’ലാണ് മലയാളികളുടെ പ്രിയ ബാലതാര മായിരുന്ന ടോണി സിജിമോന്‍ നായകനാകുന്നത്.
സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയമാണ് വെള്ളരിക്കാപ്പട്ട ണത്തിന്റേത്. അത്തരമൊരു പോസിറ്റീവ് ചിന്തയൊരുക്കുന്ന ചി ത്രത്തിലൂടെ നായകനിരയിലേക്ക് എത്തു ന്നതില്‍ ഏറെ സന്തോ ഷമുണ്ടെന്ന് ടോണി സിജിമോന്‍ പറഞ്ഞു. ഒന്നിനോടും താല്പര്യ മില്ലാതെ അലസമായി ജീവിതം തള്ളിനീക്കുന്ന പുത്തന്‍ തലമുറ യ്ക്ക് പുതിയ ദിശാബോധം നല്‍കുന്ന സിനിമയാണ് വെള്ളരിക്കാ പ്പട്ടണം. നമുക്ക് ചുറ്റുമുള്ള ജീവിത സാധ്യതകളെ പ്രയോജനപ്പെ ടുത്തി മുന്നേറിയാല്‍ ഏതൊരു പരാജിതന്റെയും ജീവിതം വിജ യിക്കുമെന്നാണ് ഈ ചിത്രം സൂചിപ്പിക്കുന്നത്.നല്ല പ്രമേയം, അ തിലേറെ മികച്ച അവതരണം വെള്ളരിക്കാപ്പട്ടണത്തിലൂടെ നായ കനാകുന്നതില്‍ തനിക്ക് അഭിമാനമുണ്ടെന്നും ടോണി സിജി മോന്‍ പറഞ്ഞു.
ബാലതാരമായി അഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലെല്ലാം ഏ റെ ശ്രദ്ധേയമായ കഥാപാത്രങ്ങളായിരുന്നു ടോണിയുടേത്. ചാന ല്‍ ഷോകളില്‍ ബാലതാരമായി തിളങ്ങിയ ഈ കൊച്ചുമിടുക്ക നെ മമ്മൂട്ടി ചിത്രമായ പളുങ്കിലൂടെ സംവിധായകന്‍ ബ്ലെസിയാണ് ബിഗ്‌സ്‌ക്രീനിലേക്ക് കൊണ്ടു വരുന്ന ത്. പിന്നീട് ഹിറ്റ് ചിത്രങ്ങളിലൊക്കെ ബാലതാരമാ യി തിളങ്ങി.
നല്ല ചിത്രങ്ങളുടെ ഭാഗമാകുക, കഥാപാത്രങ്ങളാകുക, അതാണ് ആഗ്രഹമെന്ന് സിനിമയെ ഏറെ
ഇഷ്ട പ്പെടുന്ന ടോണി സിജിമോന്‍ പറയുന്നു. മമ്മൂക്കയ്ക്കും ലാലേട്ടനു മൊപ്പം അഭിനയിക്കുവാന്‍ കഴിയുക ഏത് ആര്‍ട്ടിസ്റ്റിന്റെയും വ ലിയ സ്വപ്നമാണ്. ഭാഗ്യം കൊണ്ട് എനിക്കതിന് സാധിച്ചു. ആ മഹാ നടന്മാരുടെ ചിത്രങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞത് അനുഗ്രഹ മായി കാണുന്നു. സിനിമയിലേക്ക് വഴി തുറന്നുതന്ന സംവിധായ കന്‍ ബ്ലസ്സിയോട് കടപ്പാടുണ്ടായിരിക്കുമെന്നും ടോണി സിജിമോ ന്‍ പറഞ്ഞു. എഞ്ചിനീയറിങ് ബിരുദം നേടിയ ടോണി തിരുവന ന്തപുരം ഇന്‍ഫോസിസില്‍ ജോലി ചെയ്യുകയാണ്.
വെള്ളരിക്കാപ്പട്ടണത്തിലൂടെ മുന്‍മന്ത്രിമാരായ കെ കെ ശൈലജയും വിഎസ് സുനില്‍കുമാ റും ആദ്യമായി വെള്ളി ത്തിരയിലെത്തുന്നതും ഈ സിനിമയുടെ മറ്റൊ രുപുതുമയാണ്.യുവ ന ടി മാരായ ജാന്‍വി ബൈജുവും ഗൗരി ഗോപികയുമാണ് നായികമാര്‍. ചിത്രത്തിലെ ഗാനങ്ങള്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ കെ ജയകുമാര്‍ ഐഎഎസ്സാ ണ് രചിച്ചിരിക്കുന്നത്. ഒപ്പം സംവിധായകന്‍ മനീഷ് കുറുപ്പും ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
അഭിനേതാക്കള്‍ : ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ‘ഗോപകുമാര്‍, കൊച്ചുപ്രേമന്‍,ആല്‍ബര്‍ട്ട് അലക്‌സ്,ടോം ജേക്കബ്, ജയകുമാര്‍, ആദര്‍ശ് ചിറ്റാര്‍, ദീപു നാവായിക്കുളം, കവിത, മഞ്ജു പുനലൂര്‍, അജയ് വിഷ്ണു, മാസ്റ്റര്‍ സൂരജ്,മാസ്റ്റര്‍ അഭിനന്ദ്, മാസ്റ്റര്‍ അഭിനവ്. ബാനര്‍: മംഗലശ്ശേരില്‍ മൂവീസ്, സംവിധാനം: മനീഷ് കുറുപ്പ്, നിര്‍മ്മാണം: മോഹന്‍ കെ കുറുപ്പ് ,ക്യാമറ: ധനപാല്‍, സംഗീതം : ശ്രീജിത്ത് ഇടവന. പി ആര്‍ ഒ :പി ആര്‍ സുമേരന്‍ (9446190254).










