ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരുമെന്ന തര്‍ക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അന്തിമ തീരുമാനമെടുക്കുമെന്ന് സൂചന.നിയമസഭാ തെരഞ്ഞെടുപ്പിന്റെ മുഖ്യ പ്രചാരണച്ചുമതല വഹിച്ച പ്രിയങ്കയാ യിരിക്കും ഇക്കാര്യത്തില്‍ അവസാന വാക്കെന്ന് റിപ്പോര്‍ട്ട്
സിംല: ഹിമാചല്‍ പ്രദേശില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് വരുമെന്ന തര്‍ക്കങ്ങള്‍ക്കിടെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അന്തിമ തീരുമാനമെടുക്കു മെന്ന് സൂചന. നിയമസഭാ തെരഞ്ഞെടു പ്പിന്റെ മുഖ്യ പ്രചാരണച്ചുമതല വഹിച്ച പ്രിയങ്കയായിരിക്കും ഇക്കാര്യത്തില്‍ അവസാന വാക്കെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങ ളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
മുഖ്യമന്ത്രിയെ കണ്ടെത്താനുളള ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്.ചര്‍ച്ചകള്‍ പൂര്‍ത്തിയാ ക്കി എത്രയും വേഗം ഹിമാചലില്‍ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമന്‍ഡിന്റെ നീക്കം. ഭൂരിഭാഗം എംഎല്‍എമാരുടെ പിന്തുണയുളള മുന്‍ പിസിസി അദ്ധ്യക്ഷന്‍ സുഖ് വിന്ദര്‍ സുഖു മുഖ്യമ ന്ത്രിയാകാനാണ് സാധ്യത. മുഖ്യ മന്ത്രിയെ തീരുമാനിക്കുന്നതില്‍ ഇന്നലെ ചേര്‍ന്ന നിയമസഭാ കക്ഷിയോ ഗത്തിന് സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡിനു വിടുകയാ യിരുന്നു. പ്രിയങ്കയും എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ആലോചിച്ചാവും ഇക്കാര്യ ത്തില്‍ തീരുമാനമെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രതിഭാസിങ് അവകാശമുന്നയിച്ചതോടെ നാടകീയ രംഗങ്ങളാണ് ഇന്നലെ അരങ്ങേറിയത്. പ്രചാരണ ചുമതലയുള്ള മുന്‍ പിസിസി അധ്യക്ഷന്‍ സുഖ്വീന്ദര്‍ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യ മന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുള്ളത്. അതിനിടെയാണ് പ്രതിഭാ സിങ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചത്.