കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദുമല്‍ ഹോത്ര. ഹിന്ദു ക്ഷേത്രങ്ങളില്‍ സര്‍ക്കാരുകള്‍ കൈകടത്തുന്ന നി ലപാടിനെയാണ് ഇന്ദു മല്‍ഹോത്ര ചോദ്യം ചെയ്തിരിക്കുന്നത്. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തെ മുന്‍ നിര്‍ത്തിയാണ് ഇടത് സര്‍ക്കാരുകളുടെ ഹിന്ദുവിരുദ്ധ നിലപാടു കളെ മുന്‍ ജസ്റ്റിസ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്
തിരുവനന്തപുരം: ഹിന്ദു ക്ഷേത്രങ്ങള്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കയ്യടക്കിയെന്ന് രൂക്ഷ വിമര്‍ശനവു മായി സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര. താനും ചീഫ് ജസ്റ്റിസ് യു യു ലളിതും ചേര്‍ന്ന് അത് അവസാനിപ്പിച്ചെന്നും ഇന്ദു മല്‍ഹോത്ര പറഞ്ഞു. ഹിന്ദു ക്ഷേത്രങ്ങളില്‍ സര്‍ക്കാരുകള്‍ കൈ കടത്തുന്ന നിലപാടിനെയാണ് ഇന്ദു മല്‍ഹോത്ര ചോദ്യം ചെയ്തിരിക്കുന്നത്. ശ്രീ പത്മനാഭ സ്വാമി ക്ഷേ ത്രത്തെ മുന്‍ നിര്‍ത്തിയാണ് ഇടത് സര്‍ക്കാരുകളുടെ ഹിന്ദുവിരുദ്ധ നിലപാടുകളെ മുന്‍ ജസ്റ്റിസ് ചൂ ണ്ടിക്കാണിച്ചിരിക്കുന്നത്.
വരുമാനം കണ്ടാണ് ഹിന്ദു ക്ഷേത്രങ്ങള്‍ കമ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നതെന്നും അവര്‍ പറഞ്ഞു. ശ്രീ പത്മനാ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് എത്തിയപ്പോഴായിരുന്നു ഇന്ദുമല്‍ ഹോ ത്രയുടെ വിവാദ പരാമര്‍ശം. ശബരിമല യുവതീ പ്രവേശന വിധി പുറപ്പെടുവിച്ച സുപ്രീം കോടതി ബെഞ്ചിലെ അംഗമായിരുന്നു ഇന്ദു മല്‍ഹോത്ര.