ഷാരൂഖ് ഖാന്‍ നായകനായ ‘പത്താന്‍’ സിനിമയ്ക്കെതിരെ കേസെടുത്ത് മുംബൈ പൊലീ സ്. ചിത്രത്തിലെ ഗാനം ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്ന പരാതിയിലാണ് കേസ് എടുത്തത്

മുംബൈ : ഷാരൂഖ് ഖാന്‍ നായകനായ ‘പത്താന്‍’ സിനിമയ്ക്കെതിരെ കേസെടുത്ത് മുംബൈ പൊലീസ്. ചി ത്രത്തിലെ ഗാനം ഹിന്ദുത്വത്തെ അപമാനിക്കുന്നുവെന്ന പരാതി യിലാണ് കേസ് എടുത്തത്. ചിത്ര ത്തി ലെ ‘ബേഷ രംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ നടി ദീപിക പദുകോണിന്റെ കാവി വസ്ത്രധാരണത്തിനെ തിരെയാണ് മുംബൈ സ്വദേശിയായ സഞ്ജയ് തിവാരി സാകിനാക പൊലീസില്‍ പരാതി നല്‍കിയത്. ചി ത്രത്തിന്റെ നിര്‍മ്മാതാവ്, സംവിധായകന്‍, നടന്‍, നടി എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്നായിരു ന്നു പരാതിക്കാരന്റെ ആവശ്യം.
മുസ്ലീങ്ങള്‍ക്കിടയിലെ പത്താന്‍ വിഭാഗത്തെ സിനിമ അപമാനിക്കുന്നുവെന്നാണ് ഉലമ ബോര്‍ഡ് ഉന്നയി ക്കുന്ന ആരോപണം. മധ്യപ്രദേശ് ഉലമ ബോര്‍ഡ് അധ്യക്ഷന്‍ സയ്യി ദ് അനസ് അലിയാണ് സിനിമയെ രാ ജ്യമൊട്ടാകെ വിലക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയിലെ ഗാനം ഹിന്ദുത്വത്തെ വ്രണപ്പെടു ത്തിയെന്ന് ആരോപിച്ച് ഏഴ് സംസ്ഥാനങ്ങളില്‍ പ്രതിഷേധം അരങ്ങേറുമ്പോഴാണ്, മുസ്ലീം വിഭാത്തില്‍ നിന്നും എതിര്‍പ്പ് ഉയര്‍ന്നിരിക്കുന്നത്.
പത്താന്‍ സിനിമ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബിജെപി നേതാവും മധ്യപ്രദേശ് മുന്‍ മന്ത്രി യുമായ ജയ്ഭാന്‍ സിംഗ് പവയ്യ രംഗത്തുവന്നു. മധ്യപ്രദേശില്‍ ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെ ന്ന സര്‍ക്കാരിന്റെ പ്രസ്താവനയെ പിന്തുണയ്ക്കുന്നുവെന്നും കാവിയോട് ഭക്തിയുള്ളവര്‍ ഈ ചിത്രം ബഹി ഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഗാനത്തില്‍ ദീപിക അശ്ലീലമായ രീതിയിലാണ് വസ്ത്രം ധരിച്ചിരിക്കുന്നത്. കാവി ഇഷ്ടപ്പെടുന്നവരെ വിഷമി പ്പിക്കുന്ന തരത്തിലാണ് ഗാനത്തിലെ വസ്ത്രധാരണം. ‘ബേഷരം രംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ നടി ദീ പിക പദുകോണ്‍ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ചത് ചൂണ്ടിക്കാട്ടിയാണ് വിവാദങ്ങള്‍. ഡിസംബര്‍ 12നാ ണ് പത്താന്‍ ചിത്രത്തി ലെ ഗാനം പുറത്ത് വന്നത്. ഇതിന് പിന്നാലെയാണ് വസ്ത്രധാരണം ചൂണ്ടിക്കാട്ടി വി വാദങ്ങള്‍ ആരംഭിച്ചത്.
മധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്രയാണ് പത്താനിലെ ഗാനരംഗത്തിനെതിരെ ആദ്യം രംഗത്ത് എത്തിയത്. 2016ലെ ജെഎന്‍യു കേസിലെ ‘തുക്‌ഡെ തുക്‌ഡെ’ സംഘത്തെ പിന്തുണയ്ക്കുന്ന വ്യക്തിയാ ണ് ദീപിക. ഗാനത്തിലെ രംഗങ്ങളില്‍ താരം ധരിച്ചിരിക്കുന്ന വേഷം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മലിനമായ മാനസികാവസ്ഥയിലാണ് ഇത്തരമൊരു ഗാനം ചിത്രീകരിച്ചിരിക്കുന്നതെന്നുമായിരുന്നു നരോത്തം മിശ്ര പറഞ്ഞത്.











