ഹിന്ദി സംഗീതജ്ഞനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബൈ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ദ്ധരാത്രിയ്ക്ക് തൊട്ടുമുന്‍പാണ് മരണം സംഭവിച്ചതെന്ന് ക്രിട്ടികെയര്‍ ആ ശുപത്രിയിലെ ഡോക്ടര്‍ ദീപക് നാംജോഷി സ്ഥിരീക രിച്ചു
ന്യൂഡല്‍ഹി : ഹിന്ദി സംഗീതജ്ഞനും ഗായകനുമായ ബപ്പി ലഹിരി അന്തരിച്ചു. 69 വയസായിരുന്നു. മും ബൈ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം അദ്ദേ ഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസ മാണ് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
ചൊവ്വാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാവുകയും വീ ണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഒന്നിലധികം രോ ഗങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു. അര്‍ദ്ധരാത്രിയ്ക്ക് തൊട്ടുമുന്‍പാ ണ് മരണം സംഭവിച്ചതെന്ന് ക്രിട്ടികെയര്‍ ആശുപത്രിയിലെ ഡോക്ടര്‍ ദീപക് നാംജോഷി സ്ഥിരീകരിച്ചു.
1970-80കളിലെ ചല്‍ത്തേ ചല്‍ത്തേ, ഡിസ്‌കോ ഡാന്‍സര്‍, ഷറാബി തു ടങ്ങിയ നിരവധി സിനിമകളിലെ ജനപ്രിയ ഗാനങ്ങള്‍ നല്‍കിയതിന് ബാപ്പി ലഹിരി ഏറെ ജനപ്രീതി നേടിയിരുന്നു. ഇന്ത്യന്‍ സിനിമയില്‍ ഡി സ്‌കോ സംഗീതം ജനപ്രിയമാക്കിയതില്‍ വലിയ പങ്കുവഹിച്ചയാളായി രുന്നു ബപ്പി ലഹിരി. 2020-ല്‍ പുറത്തിറങ്ങിയ ബാഗി 3 എന്ന സിനിമയി ലെ ഭങ്കാസ് ആണ് അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ ബോളിവു ഡ് ഗാനം. ഏറ്റവുമധികം സ്വര്‍ണാഭരണങ്ങള്‍ ധരിച്ചെത്തുന്ന ഗായക നെന്ന രീതിയിലും ബപ്പി ലഹിരി ഏറെ പ്രശസ്തനായിരുന്നു.