ഇടക്കാല ഉത്തരവും ഹര്‍ജികളിലെ തുടര്‍ നടപടിയും തടയണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥിയുടെ അപ്പീല്‍. ഉഡുപ്പി ഗവ.കോളജിലെ വിദ്യാര്‍ഥികളാണ് സുപ്രീംകോടതി യെ സമീപിക്കുക
ന്യൂഡല്‍ഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോട തിയുടെ ഇടക്കാല ഉത്തരവിനെതിരെ വിദ്യാര്‍ഥിനികള്‍ സുപ്രീം കോടതിയിലേക്ക്. ഇടക്കാല ഉത്തരവും ഹര്‍ജികളിലെ തുടര്‍ നടപടിയും തടയണമെന്ന് ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥിയുടെ അപ്പീല്‍. ഉഡുപ്പി ഗ വ.കോളജിലെ വിദ്യാര്‍ഥികളാണ് സുപ്രീംകോടതിയെ സമീപിക്കുക.
ഹര്‍ജികളില്‍ തീര്‍പ്പ് ആവുന്നതു വരെ ഹിജാബ് ധരിക്കരുതെന്ന് നിര്‍ദേശിക്കുന്ന ഹൈക്കോട തി ഉത്തരവ് മുസ്ലീം വിദ്യാര്‍ഥികളുടെ മൗലിക അവകാശം ഹനിക്കുന്നതാണെന്ന് അപ്പീലില്‍ പ റയുന്നു. ഹിജാബ് മാ ത്രമല്ല, കാവി ഷാളും ധരിക്കരുതെന്ന് കോടതി പറഞ്ഞു. അന്തിമ ഉത്തര വ് പുറപ്പെടുവിക്കുന്നത് വരെ ഹി ജാബ് നിരോധനം തുടരുമെന്നും തിങ്കളാഴ്ച ഉച്ചയ്ക്ക് ഹര്‍ജികളി ല്‍ തുടര്‍വാദം കേള്‍ക്കുമെന്നും അതുവരെ മതത്തെ സൂചിപ്പിക്കുന്ന ഒരുതരം വസ്ത്രങ്ങളും വി ദ്യാര്‍ഥികള്‍ ധരിക്കരുതെന്നും കര്‍ണാ ടക ഹൈക്കോട തി വ്യക്തമാക്കി.
ഹിജാബുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാ പനങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിട്ടിരുന്നു. എന്നാല്‍ സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ കോട തി നിര്‍ദേശം നല്‍കി. ചീഫ് ജസ്റ്റിസ് റിതുരാജ് അവസ്തി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹിജാബ് നി രോധ നത്തിനെതിരായ ഹര്‍ജികള്‍ പരിഗണിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമാധാനത്തോടെ പ്രവര്‍ ത്തിക്കണമെന്നാണ് കോടതി ആഗ്രഹിക്കുന്നത്. ഹര്‍ജികളില്‍ എത്രയും വേഗം തീര്‍പ്പാക്കുമെന്നും ബെ ഞ്ച് അറിയിച്ചിട്ടുണ്ട്.












