ഹിജാബ് ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാവാത്ത മതാചാരമല്ലെന്ന് കര്‍ണാടക സര്‍ ക്കാര്‍ ഹൈക്കോടതിയില്‍. അതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ആര്‍ട്ടിക്കിള്‍ 25ന്റെ ലംഘനമല്ലെന്നും സര്‍ക്കാര്‍ കോ ടതിയില്‍ വ്യക്തമാക്കി.
ബംഗളൂരു: ഹിജാബ് ഇസ്ലാം മതത്തിലെ ഒഴിച്ചുകൂടാനാവാത്ത മതാചാരമല്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍.അതുകൊണ്ടുതന്നെ അതിന്റെ ഉപയോഗം തടയുന്നത് മതസ്വാതന്ത്ര്യം ഉറപ്പുനല്‍ കുന്ന ആര്‍ട്ടിക്കിള്‍ 25ന്റെ ലംഘനമല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തി, ജസ്റ്റിസുരായ കൃഷ്ണ എസ് ദീക്ഷിത്, ജെ എം ഖാസി എന്നിവരടങ്ങിയ ബ ഞ്ചാണ് വാദം കേള്‍ക്കുന്നത്. കോളേജുകളിലും സ്‌കൂളുകളിലും ഹിജാബ് വിലക്കിയതിനെതിരെ നല്‍കി യ ഹര്‍ജി പരിഗണിക്കുന്ന ഹൈക്കോടതി ഭരണഘടനാ ബെഞ്ചിന് മുന്നിലാണ് ഇക്കാര്യം അറിയിച്ചത്.
സ്‌കൂളുകളില്‍ ഹിജാബ് നിരോധിക്കുന്നതിലൂടെ മതപരമായ സ്വാതന്ത്ര്യത്തില്‍ ഇടപെടുകയല്ല, മറിച്ച് മതേതരത്വം കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്നായിരുന്നു അഡ്വേക്കറ്റ് ജനറലിന്റെ വാദം. ഉഡുപ്പിയി ലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചതിനെതിരെ സമര്‍പ്പിച്ച ഹര്‍ ജികളിലാണ് ഹൈക്കോടതിയില്‍ വാദം നടന്നത്.
ഹിജാബ് ഇസ്ലാമില്‍ അനിവാര്യമായ മതാചാരത്തില്‍ പെടുന്നില്ല
ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ് നിയ മാനുസൃതമാണെന്നും അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും എ ജി പറ ഞ്ഞു. ഉത്തരവ് വിദ്യാഭ്യാസ നിയമവുമായി യോജിച്ചു പോകുന്നതാണെ ന്നാ ണ് ആദ്യമായി പറയാനുള്ളത്. ഹിജാബ് ധരിക്കുന്നത് ഇസ്ലാമില്‍ അനി വാ ര്യമായ മത ആചാരത്തില്‍ പെടുന്നില്ല എന്ന നിലപാടാണ് സംസ്ഥാന സര്‍ ക്കാരിനുള്ളത്. മൂന്നാമത്തേത്, ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണ ഘടനാപരമായ അവകാശത്തില്‍ ഉള്‍പ്പെടുന്ന ഒന്നല്ല- എജി കോടതിയില്‍ കൂട്ടിച്ചേര്‍ത്തു. തിങ്കളാഴ്ചയും വാദം തുടരും.
മതപരമായ വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മുസ്ലിം വിദ്യാര്‍ഥി കള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടിഹാജരായ അഭിഭാഷന്‍ ചൂണ്ടി ക്കാട്ടി. എന്നാല്‍ ഉത്തരവ് വ്യക്തമാണെന്നും ഇക്കാര്യത്തില്‍ രേഖാമൂലം അപേക്ഷ തന്നാല്‍ മാത്രമേ തങ്ങ ള്‍ക്ക് ഇടപെടാനാകൂവെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.