
മസ്‌കത്ത് : ഹരിപ്പാട് കൂട്ടായ്മ മസ്‌കത്തിന്റെ 11-ാം വാർഷികത്തിന്റെ ഭാഗമായി ധ്വനി 2025 എന്ന പേരിൽ ഹരിപ്പാട് കൂട്ടായ്മ മസ്കറ്റും , സീ പേൾസ് ഗോൾഡ് & ഡയമണ്ട്സ് ജ്വല്ലറിയും സംയുകതമായി കലാസന്ധ്യ സംഘടിപ്പിക്കുന്നു. 2025 ഏപ്രിൽ 24-ന് അൽ ഫെലാജ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കുന്ന പരിപാടിയുടെ മുഖ്യ ആകർഷണം സിനിമ പിന്നണി ഗായിക ജ്യോത്സ്നയും ബാൻഡ്‌സും നയിക്കുന്ന മ്യൂസിക്കൽ ലൈവ് ഷോ എന്നും ഭാരവാഹികൾ അറിയിച്ചു. https://www.instagram.com/reel/DIyPuDis2-i/?igsh=bW5paW1rMWdnaW8w