ഹത്രാസില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തെ സിപിഐ എം, സിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്, ഉത്തര്‍പ്രദേശ് സംസ്ഥാന സെക്രട്ടറി ഹിരാലാല്‍ യാദവ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, ദേശീയ സെക്രട്ടറി അമര്‍ജീത് കൗര്‍, ഉത്തര്‍പ്രദേശ് സംസ്ഥാന സെക്രട്ടറി ഗിരീഷ് ശര്‍മ എന്നിവരടങ്ങിയ സംഘമാണ് ഹത്രാസിലെത്തിയത്.
പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ നേതാക്കള്‍ ആശ്വസിപ്പിച്ചു. കുടുംബത്തിനും പ്രക്ഷോഭം നടത്തുന്ന ജനങ്ങൾക്കും പൂർണ പിന്തുണ നേതാക്കൾ പ്രഖ്യാപിച്ചു. CITU, കിസാൻ സഭാ നേതാക്കൾ കഴിഞ്ഞ ദിവസം കുടുംബത്തെ സന്ദർശിച്ചിരുന്നു. പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്നും കുറ്റവാളികള്‍ക്ക് തക്കതായ ശിക്ഷ ലഭിക്കണമെന്നും ആവശ്യപ്പെട്ട് സിപിഐ എമ്മും ഇടതുപക്ഷ പാര്‍ട്ടികളും യുപിയിലും പുറത്തും വലിയ പ്രക്ഷോഭമാണ് നടത്തുന്നത്.





















