സുരക്ഷിത കാരണങ്ങളാല്‍ പാചക വാതക സിലിണ്ടറുകള്‍ ഉപയോഗിക്കുന്നതിന് വിലക്കുണ്ടെന്ന് അധികൃതര്‍ അറിയിച്ചു
റിയാദ് : തീര്‍ത്ഥാടന കാലത്ത് പുണ്യ നഗരങ്ങളിലെ ക്യാമ്പുകളിലും പരിസരങ്ങളിലും പാചക വാതക സിലണ്ടര്‍ ഉപയോഗിക്കുന്നത് നിരോധിച്ചു.
തമ്പുകളിലും സര്‍ക്കാര്‍, ഇതര ഏജന്‍സികളുടെ ഓഫീസുകളിലും താമസ ഇടങ്ങളിലും പാചക വാതക സിലിണ്ടര്‍ ഉപയോഗിക്കരുത്.
ഇതു സംബന്ധിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ് സര്‍ക്കുലര്‍ പുറത്തിറക്കി.
പാചക വാതക സിലിണ്ടറുകളും സ്റ്റൗകളും സൂക്ഷിക്കാനും കൊണ്ടുവരാനും പാടില്ല.
മിന, മുസ്ലിഫ അറാഫത് എന്നിവടങ്ങളില്‍ സിവില്‍ ഡിഫന്‍സ് അധികൃതര്‍ പരിശോധന നടത്തി. കടുത്ത വേനല്‍ കണക്കിലെടുത്താണ് മുന്‍ കരുതല്‍. നിയമ ലംഘകര്‍ക്ക് കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു.