മസ്കത്ത്: ഈ വർഷം ഹജ് നടത്തിയത് സംബന്ധിച്ച് സൗദി അറേബ്യയുടെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ സംഘടിപ്പിച്ച വാർഷിക സ്വീകരണത്തിൽ ഒമാനി ഹജ്‌ജ് പ്രതിനിധി സംഘം പങ്കെടുത്തു.
സുൽത്താന്റെ പ്രതിനിധിയായി എന്റോവ്‌മെന്റ്സ് ആൻഡ് റിലിജിയസ് അഫയേഴ്സ് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയും ഒമാനി ഹജ്‌ജ് മിഷൻ തലവനുമായ ഹമ്മദ് സാലിഹ് അൽ റഷ്ദിയാണ് ഒമാനെ പ്രതിനിധീകരിച്ചത്.
ദൈവത്തിന്റെ അതിഥികളെ സേവിക്കുന്നതിൽ സൗദി നേതൃത്വം സ്വീകരിച്ച അനുഗ്രഹീത ശ്രമങ്ങൾക്ക് ഒമാൻ സർക്കാരിന്റെ അഭിനന്ദനങ്ങളും ആശംസകളും അദ്ദേഹം അറിയിച്ചു. ഹജ്‌ജിന്റെ കാലഘട്ടത്തിൽ സൗദി ചെയ്ത മികച്ച സംഘാടനങ്ങളും ഗുണനിലവാരമുള്ള സൗകര്യങ്ങളും അദ്ദേഹം പ്രശംസിച്ചു.
ഇവ സേവനം നൽകുന്നത് തീർത്ഥാടകർക്ക് അനുഗ്രഹീതമായ, ലളിതമായ അനുഭവമാകാൻ സഹായകമാണെന്ന് അൽ റഷ്ദി കൂട്ടിച്ചേർത്തു.