അവധി ദിവസങ്ങളില്‍ അടിയന്തര സേവനങ്ങള്‍ക്കായി ഇ പ്ലാറ്റ്‌ഫോമീലൂടെ അപ്പോയ്‌മെന്റ് മുന്‍കൂട്ടി എടുക്കണം.
പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും ആവശ്യമായ സേവനം ലഭ്യമാക്കും
റിയാദ് : അടുത്ത വാരം ഈദ് അവധി ദിനങ്ങളില്‍ പാസ്‌പോര്‍ട് വിഭാഗം പ്രവര്‍ത്തിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും ഇക്കാലയളവില്‍ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭിക്കുകയാണ് ലക്ഷ്യം.
എല്ലാതരം അടിയന്തര കേസുകള്‍ സ്വീകരിക്കുകയും നടപടി എടുക്കുകയും ചെയ്യും. ഇതിനായി അബ്ഷര്‍ ആപ് വഴി മുന്‍കൂട്ടി അപ്പോയ്ന്റ്‌മെന്റ് ബുക്ക് ചെയ്യണമെന്ന് ജവാസാത് അധികൃതര്‍ വിവരിച്ചു.
അബ്ഷര്‍, മുഖീം തുടങ്ങിയ ഇ പ്ലാറ്റ്‌ഫോമുകള്‍ ഇതിനായി ഉപയോഗിക്കണം. ജൂലൈ എട്ടു മുതല്‍ 12 വരെയാണ് സൗദി അറേബ്യയില്‍ ഈദ് അല്‍ അദയുമായി ബന്ധപ്പെട്ട് പൊതു അവധി നല്‍കിയിരിക്കുന്നത്.