റിയാദ് : സൗദിയിൽ 14 പുതിയ എണ്ണ, വാതക പാടങ്ങൾ കണ്ടെത്തി. രാജ്യത്തിന്റെ കിഴക്കൻ മേഖലയിലും എംപ്റ്റി ക്വാർട്ടറിലുമായാണ് എണ്ണ, പ്രകൃതിവാതക പാടങ്ങളും വാതക ശേഖരവും കണ്ടെത്തിയതെന്നു സൗദി പ്രസ് ഏജൻസി അറിയിച്ചു.6 പാടങ്ങളിലും 2 റിസർവോയറുകളിലുമായി ദിവസേന 8,126 ബാരൽ എണ്ണ ഉൽപാദിപ്പിക്കാനാകും. മറ്റു 2 പാടങ്ങളിലും 4 റിസർവോയറുകളിലുമായി പ്രതിദിനം 8.05 കോടി സ്റ്റാൻഡേഡ് ക്യുബിക് അടി പ്രകൃതിവാതകവും ഉൽപാദിപ്പിക്കാനാകും. എണ്ണപ്പാടങ്ങളിൽനിന്നും റിസർവോയറുകളിൽ നിന്നുമായി 21.1 ലക്ഷം ക്യുബിക് അടി അനുബന്ധ വാതകവും ലഭിക്കും.ലോകത്തിലെ ഏറ്റവും വലിയ എണ്ണ കയറ്റുമതിക്കാരായ സൗദിയിലെ അരാംകോ ഫെബ്രുവരിയിൽ പ്രതിദിനം 90 ലക്ഷം ബാരൽ ക്രൂഡ് ഉൽപ്പാദിപ്പിച്ചതായി ഒപെക് റിപ്പോർട്ട് ചെയ്തിരുന്നു.
