റിയാദ് : സൗദി അറേബ്യയിൽ സ്വകാര്യ സ്കൂളുകളിൽ വിദ്യാർത്ഥികളെ ചേർക്കൽ പ്രക്രിയ ലളിതമാക്കുകയും സ്കൂളുകളും രക്ഷിതാക്കളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും പുതിയ പദ്ധതി ആരംഭിച്ചു. നിയമ വിദ്യാഭ്യാസ മന്ത്രാലയങ്ങൾ സംയുക്തമായി യൂണിഫൈഡ് ഇ-കോൺട്രാക്ട് എന്ന പേരിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
മുഖ്യ പ്രയോജനങ്ങൾ:
- സ്കൂളുകളും രക്ഷിതാക്കളും തമ്മിലുള്ള ഉത്തരവാദിത്വങ്ങൾ ഉറപ്പാക്കുന്നു.
- തുടർച്ചയായ വിദ്യാഭ്യാസം: സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വിദ്യാർത്ഥികളെ ക്ലാസുകൾ നിന്ന് വിലക്കരുത് എന്ന നിബന്ധന നൽകി വിദ്യാഭ്യാസം അടിസ്ഥാന അവകാശമാക്കുന്നു.
- സർവ്വീസ് സുതാര്യത: പാഠപദ്ധതികളുടെ കൃത്യമായ വിതരണം, സ്കൂൾ ഫീസ് അടയ്ക്കൽ, പെരുമാറ്റ ചട്ടങ്ങൾ പാലിക്കൽ എന്നിവയുടെ ഉത്തരവാദിത്വങ്ങൾ വിശദീകരിക്കുന്നു.
- രക്ഷിതാക്കൾക്ക് ലളിതമായ ആക്‌സസ്: Madares.sa പ്ലാറ്റ്‌ഫോമിൽ നാഷണൽ സിംഗിൾ സൈൻ-ഓൺ ഉപയോഗിച്ച് രക്ഷിതാക്കൾക്ക് സ്കൂൾ തിരഞ്ഞെടുക്കാനും വിദ്യാർത്ഥിയുടെ വിവരങ്ങൾ സ്ഥിരീകരിച്ച് അപേക്ഷ സമർപ്പിക്കാനും സൗകര്യമുണ്ട്.