റിയാദ് ∙ വേനൽക്കാലത്തെ ഉത്സവമാക്കി മാറ്റി ലുലു ഹൈപ്പർമാർക്കറ്റുകൾ ‘സമ്മർ വിത് ലുലു’ ഷോപ്പിംഗ് കാമ്പയിൻ ആരംഭിച്ചു. രാജ്യത്തെ എല്ലാ ലുലു ശാഖകളിലുമാണ് കാമ്പയിൻ നടപ്പാക്കുന്നത്. ജോയ് ആലൂക്കാസ് ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുമായി സഹകരിച്ചാണ് ലുലു ഇത്തവണത്തെ ഓഫറുകളും സമ്മാനങ്ങളും ഒരുക്കിയത്.
ജൂലൈ 9 മുതൽ ആഗസ്റ്റ് 26 വരെ നീളുന്ന ഈ കാമ്പയിൻ ഉപഭോക്താക്കൾക്കായി വിവിധ വിഭാഗങ്ങളിൽ വൻ വിലക്കിഴിവുകളും അവിസ്മരണീയ സമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു.
ആഡംബര സമ്മാനങ്ങൾ: ഡയമണ്ടുകളും വൗച്ചറുകളും
10 ലക്ഷം റിയാൽ മൂല്യമുള്ള ഡയമണ്ട് ആഭരണങ്ങൾ, നെക്‌ലസുകൾ, പ്രത്യേക ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ കാമ്പയിനിന്റെ ഭാഗമായുള്ള നറുക്കെടുപ്പിൽ പങ്കെടുത്ത് നേടാം. ലുലു സ്റ്റോറുകളിൽ കാണുന്ന QR കോഡ് സ്കാൻ ചെയ്താൽ ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിൽ പങ്കെടുക്കാം.
ഏത് വിഭാഗത്തിലും ഓഫറുകൾ
വേനലിന്റെ ആവേശം വർദ്ധിപ്പിക്കുന്ന തരത്തിൽ വിവിധ വിഭാഗങ്ങളിലായി പ്രത്യേക ഡീലുകളും ഓഫറുകളും കാത്തിരിക്കുന്നു. പ്രധാന വിഭാഗങ്ങൾ ഇവയാണ്:
- ലുലു സമ്മർ സ്‌റ്റൈൽ – വേനൽക്കാല വസ്ത്രങ്ങളും ഫാഷൻ തുണിത്തരങ്ങളും
- സീസൺ ടു ഗ്ലോ – സ്‌കിൻ കെയറും പെർസണൽ കെയറും
- ഹെൽത്തി ഈറ്റ്‌സ് – ആരോഗ്യകരമായ ഭക്ഷണ വസ്തുക്കൾ
- ചില്ല് ഔട്ട് വിത് സ്കൂപ്സ് – ഐസ്‌ക്രീം വൈവിധ്യങ്ങൾ
- ചിൽ മോഡ് ഓൺ – തണുപ്പുള്ള പാനീയങ്ങൾ
- കൂൾ വിത് നേച്ചർ – പഴങ്ങൾ, നാടൻ ഉൽപ്പന്നങ്ങൾ
- സ്വീറ്റ് സിംഫണി – മധുരപലഹാരങ്ങൾ
- ഗെയിം ഓൺ, ഹെല്ലോ സമ്മർ – ഗെയിമിങ്ങ് ഉപകരണങ്ങളും സൺഗ്ലാസുകളും
ലുലുവിലെ സമ്മർ കാർണിവൽ, ഗെയിമിങ് മത്സരങ്ങൾ, ഫാമിലി ഫൺ സോണുകൾ തുടങ്ങിയവയും ഉപഭോക്താക്കൾക്ക് വിപുലമായ അനുഭവം നൽകും. ഷോപ്പിംഗിനൊപ്പം വിനോദവും സമ്മാനവും ഒരുമിച്ചുള്ള വേനൽക്കാല അനുഭവമായി ‘സമ്മർ വിത് ലുലു’ മാറുന്നു.