ജിദ്ദ : സൗദി അറേബ്യയിലെ അമ്മാർ അതിർത്തിയിൽ 1,225,200 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള നീക്കം സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. രണ്ട് പേരെ അറസ്റ്റ് ചെയ്തു.മാർബിൾ മിക്സർ അടങ്ങിയ ഒരു ഷിപ്പിലാണ് നിരോധിത ഗുളികകൾ ഒളിപ്പിച്ചിരുന്നത്. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള സുരക്ഷാ പരിശോധനയിലാണ് ഈ വൻ കള്ളക്കടത്ത് ശ്രമം പൊളിഞ്ഞത്. രാജ്യത്തിന്റെ ഉള്ളിൽ ഈ ലഹരി മരുന്ന് സ്വീകരിക്കേണ്ടവരെ പിടികൂടാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്. സകാത്ത്, ടാക്സ്, കസ്റ്റംസ് അതോറിറ്റി, കസ്റ്റംസ് നിയന്ത്രണങ്ങൾ കർശനമാക്കും.
