സൗദിയിൽ ആദ്യമായി ഇലക്ട്രിക് ബസ് പൊതുഗതാഗതത്തിന്; തബൂക്കിൽ സർവീസ് തുടങ്ങി

saptco-launched-public-transport-bus-services-in-tabuk

തബൂക്ക് : സൗദിയിലെ തബൂക്ക് നഗരത്തിൽ സൗദി പബ്ലിക് ട്രാൻസ്‌പോർട്ട് കമ്പനി (സാപ്റ്റ്കോ) പൊതുഗതാഗത ബസ് സർവീസുകൾ ആരംഭിച്ചു. കൂടുതൽ നഗരങ്ങളെ കേന്ദ്രീകരിച്ച് പൊതുഗതാഗത ശൃംഖല വികസിപ്പിക്കുന്നതിന്റെ ഭാഗമായാണ് തബൂക്കിലെ ഈ പദ്ധതിക്ക് തുടക്കമിട്ടത്. തബൂക്കിലെ അമീർ ഫഹദ് ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. സൗദിയിൽ ഇലക്ട്രിക് ബസുകൾ ഉപയോഗിച്ച് പൊതുഗതാഗത രംഗത്ത് സർവീസ് നടപ്പിലാക്കുന്ന ആദ്യത്തെ പദ്ധതിയാണ് ഇത്.
രാജ്യത്ത് നിലവിൽ 16 നഗരങ്ങളെ ഉൾക്കൊള്ളുന്ന പൊതുഗതാഗത പദ്ധതികൾ തുടരുമെന്നും, സൗദിയിലെ ഇടത്തരം, വൻകിട നഗരങ്ങളെ ഉൾപ്പെടുത്തിയുള്ള പൊതുഗതാഗത പദ്ധതികൾ വ്യാപകമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ഗതാഗത, ലോജിസ്റ്റിക്സ് ഡെപ്യൂട്ടി മന്ത്രി ഡോ. റുമൈഹ് അൽ റുമൈഹ് സ്ഥിരീകരിച്ചു. പൊതുഗതാഗത സേവനങ്ങൾ ആവശ്യമുള്ള ഏതൊരു നഗരത്തിലും പദ്ധതി നടപ്പിലാക്കാൻ മന്ത്രാലയം ലക്ഷ്യമിടുന്നതായി അൽ റുമൈഹ് വിശദീകരിച്ചു. മിക്ക ഇടത്തരം, വൻകിട നഗരങ്ങളിലും ഈ പദ്ധതികൾ പ്രവർത്തിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും, തബൂക്ക് കൂടാതെ അൽ ഹസ, അബഹ, ഖമീസ് മുഷൈത്ത്, മറ്റ് നഗരങ്ങൾ എന്നിവിടങ്ങളിലേക്ക് പദ്ധതികൾ വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉദ്ഘാടന ചടങ്ങിനുശേഷം,  ഫഹദ് രാജകുമാരൻ ബസിൽ യാത്ര ചെയ്യുകയും യാത്രക്കാർക്കായി ഒരുക്കിയിട്ടുള്ള സംയോജിത ഡിജിറ്റൽ ആപ്പുകൾ വഴി റൂട്ടുകൾ, സേവന സാങ്കേതികവിദ്യ, തത്സമയ ട്രാക്കിങ് സവിശേഷതകൾ എന്നിവയെക്കുറിച്ചുള്ള പുതിയ സംവിധാനം മനസിലാക്കുകയും ചെയ്തു.
തബൂക്ക് പബ്ലിക് ബസ് ട്രാൻസ്‌പോർട്ട് പദ്ധതി, സൗദിയിലെ പൊതുഗതാഗത രംഗത്ത് ഇലക്ട്രിക് ബസുകൾ ഉൾപ്പെടുത്തിയുള്ള ആദ്യ സംരംഭമാണ്. ഈ പദ്ധതിയിലൂടെ ഇലക്ട്രിക് ബസുകൾ പൊതുഗതാഗത ശൃംഖലയുടെ ഭാഗമാക്കുന്ന ആദ്യ സൗദി നഗരമായി തബൂക്ക് മാറി. പദ്ധതിയിൽ ഉപയോഗിക്കുന്ന ബസുകളിൽ 25% ഇലക്ട്രിക് ബസുകളാണ്.
136 കിലോമീറ്റർ ദൈർഘ്യമുള്ള അഞ്ച് പ്രധാന റൂട്ടുകൾ ഉൾക്കൊള്ളുന്ന ഒരു ആധുനിക നഗര ഗതാഗത ശൃംഖലയാണ് തബൂക്ക് പൊതുഗതാഗത പദ്ധതിക്കുള്ളത്. പ്രത്യേക പരിശീലനം കഴിഞ്ഞ 90 സൗദി ഡ്രൈവർമാർ ഉൾപ്പെടെ സർവീസ് നടത്തുന്നതിനായി 7 ഇലക്ട്രിക് ബസുകൾ അടക്കം 30 ആധുനിക ബസുകളാണ് നിലവിൽ നിരത്തിലിറങ്ങുന്നത്. തബൂക്കിലെ താമസക്കാർക്കും തൊഴിലാളികൾക്കും സന്ദർശകർക്കും ദൈനംദിന യാത്രാമാർഗങ്ങൾ സൗകര്യപ്രദമാക്കുന്ന വിധം പ്രധാന റസിഡൻഷ്യൽ, വാണിജ്യ, ഭരണ കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുള്ള റൂട്ടുകളിൽ മൊത്തം 106 ഇടങ്ങളിൽ ബസ് സ്റ്റോപ്പുകൾ ഉണ്ടാവും.

Also read:  യുവതിയെ ശ്വാസം മുട്ടിച്ച് കൊന്നു ; ആത്മഹത്യയ്ക്ക് ശ്രമിച്ച ഭര്‍ത്താവ് പിടിയില്‍

Related ARTICLES

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി ബി

Read More »

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും വളർച്ചയും തളർച്ചയും പ്രതിപാദിക്കുന്ന“ബോൺ ടു ഡ്രീം “എഡിഷൻ -2. എന്ന ഇംഗ്ലീഷ് പുസ്തകവുമായി

Read More »

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു.കേരളത്തിലും വിദേശത്തുമായി ലക്ഷക്കണക്കിന് വോളന്റിയർമാരെ ഒരുമിപ്പിച്ച സാമൂഹ്യ പ്രവർത്തകനായ

Read More »

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി. റൂവി മലയാളി അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ ആലുവ യോഗം ഉദ്ഘാടനം ചെയ്തു. ജനറൽ

Read More »

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു. 2025 ആഗസ്റ്റ് 15 വെള്ളിയാഴ്ച വൈകിട്ട്

Read More »

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് “തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ” പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി അമ്മാളിനെയും, വയലിൻ വിഭാഗത്തിൽ പ്രൊഫ. എസ്. ഈശ്വരവർമ്മനെയും, മൃദംഗം വിഭാഗത്തിൽ ശ്രീ. തിരുവനന്തപുരം

Read More »

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (HPCL)ഉം തമ്മിൽ പത്തു വർഷത്തേക്കുള്ള ദീർഘകാല കരാർ

Read More »

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ സി. ബോണ്ടിയുമായി സൗഹൃദ കൂടിക്കാഴ്ച നടത്തി. ശൂര കൗൺസിൽ സെക്രട്ടറി ജനറൽ കരിം

Read More »

POPULAR ARTICLES