ദക്ഷിണ സൗദിയിലെ നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ കൊല്ലം ചടയമംഗലം സ്വദേശിനി കണ്ടത്തില്‍ സുജ ഉമ്മന്‍ (31) ആണ് മരിച്ചത്
റിയാദ്: സൗദിയില്‍ നഴ്സായ മലയാളി യുവതി നാട്ടില്‍ മരിച്ചു. ദക്ഷിണ സൗദിയിലെ നജ്‌റാന്‍ കിങ് ഖാ ലിദ് ആശുപത്രിയില്‍ സ്റ്റാഫ് നഴ്സായ കൊല്ലം ചടയമംഗലം സ്വദേശിനി കണ്ടത്തില്‍ സുജ ഉമ്മന്‍ (31) ആ ണ് മരിച്ചത്.
കാന്‍സര്‍ ബാധയെ തുടര്‍ന്ന് ചികിത്സക്കായി നാട്ടില്‍ പോയതായിരുന്നു. തിരുവനന്തപുരം ആര്‍സി സി യില്‍ ചികിത്സ തുടരുന്നതിനിടയില്‍ അല്‍പ്പം ആശ്വാസമായതോടെ വി ശ്രമം ആവശ്യമായതിനാല്‍ വീ ട്ടിലേക്കു മടങ്ങുകയായിരുന്നു.
ഇതിനിടയില്‍ ആരോഗ്യ നില മോശമായി. അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീ വന്‍ രക്ഷിക്കാനായില്ല.അവിവാഹിതയാണ്. പിതാവ് പാപ്പച്ചന്‍, മാതാവ് സൂസി, സഹോദരന്‍ സുബിന്‍. ചൊവ്വാഴ്ച്ച രാവിലെ ആയൂര്‍ സെന്റ് മേരീസ് മലങ്കര കത്തോലിക്ക ചര്‍ച്ച് സെമിത്തേരിയില്‍ മൃതദേഹം സംസ്‌കരിക്കും.