റിയാദ്, ഖസിം, ഹാഇല്‍ എന്നീ മേഖലകളില്‍ വിമാനത്തില്‍ ക്ലൗഡ് സീഡിംഗ് നടത്തും
റിയാദ് : കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമങ്ങള്‍ സൗദി അറേബ്യയില്‍ ആരംഭിക്കുന്നു. തലസ്ഥാനമായ റിയാദിന്റെ ആകാശത്ത് മേഘങ്ങളില്‍ ഉത്തേജക പഥാര്‍ത്ഥങ്ങളായി മഴയുടെ വിത്ത് വിതറുന്ന പ്രക്രിയയാണ് ആരംഭിച്ചത്.
ഇതിനായി വിമാനം ഉപയോഗിച്ചാണ് ക്ലൗഡ് സീഡിംഗ് നടത്തുന്നത്. പരിസ്ഥിതി ജല കാര്‍ഷിക വകുപ്പ് മന്ത്രി എഞ്ചിനായര്‍ അബ്ദുറഹിമാന്‍ ബിന്‍ അബ്ദുള്‍ മുഹ്‌സിന്‍ അല്‍ ഫദ്‌ളിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മഴയും തടാകങ്ങളുമില്ലാത്ത വരണ്ട മരുപ്രദേശമായ സൗദിയില്‍ മഴ പെയ്യിച്ച് ജലസമൃദ്ധമാക്കുന്ന പദ്ധതിക്ക് സൗദി മന്ത്രി സഭ അനുമതി നല്‍കിയതോടെയാണ് ഈ പ്രക്രിയയ്ക്ക് തുടക്കമായത്.