കണ്ണൂര്‍ പിണറായിയിലാണ് സംഭവം.വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദിനെയാണ് പൊ ലീസ് അറസ്റ്റ് ചെയ്തത്.ശുചിമുറിയില്‍ ക്യാമറ കണ്ടെത്തിയ വിദ്യാര്‍ത്ഥിനി അധ്യാപകരെ വിവരം അറിയിച്ചതോടെയാണ് സംഭവം പുറത്തായത്
കണ്ണൂര്‍: സ്‌കൂളിലെ പെണ്‍കുട്ടികളുടെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് വെച്ച അധ്യാപ കന്‍ അറസ്റ്റില്‍.കണ്ണൂര്‍ പിണറായിയിലാണ് സംഭവം.വടകര കോട്ടപ്പള്ളി സ്വദേശി നൗഷാദിനെ (36)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ശുചിമുറിയില്‍ ക്യാമറ കണ്ടെത്തിയ വിദ്യാര്‍ത്ഥിനി അധ്യാപകരെ വിവരം അ റിയിച്ചതോടെ യാണ് സംഭവം പുറത്തായത്.
സംഭവം പ്രധാനഅധ്യാപിക പൊലീസിനെ അറിയിച്ചു.തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഫോണ്‍ അ ധ്യാപകന്റെതാണെന്ന് കണ്ടെത്തുകയായിരുന്നു.ഇയാള്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയാണ് കേസെടുത്തത്.