പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ 70കാരന് പത്തു വര്‍ഷം കഠിന തടവും 50000 രൂപ പിഴയും. തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതിയാണ് വിധിച്ചത്
തൃശൂര്‍:പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ 70കാരന് പത്തു വര്‍ഷം കഠിന തടവും 50000 രൂപ പിഴയും. തൃശൂര്‍ ഫാസ്റ്റ് ട്രാക് സ്പെഷ്യല്‍ കോടതിയാണ് വിധിച്ചത്. ജഡ്ജി ബിന്ദു സുധാകരനാണ് തിരുവില്വാമല പാറക്കുളങ്ങര ചന്ദ്രന് ശിക്ഷ വിധിച്ചത്.
സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ പ്രലോഭിപ്പിച്ച് തന്റെ കടയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചതിന് 2016ലാണ് പ്രതിയെ പഴയന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.2016ലായിരുന്നു കേസിനാസ്പദമായ സംഭവം. കേസില് പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 15 സാക്ഷികളെയും 19 രേഖകളും 5 തൊണ്ടി മുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി തൃശൂര്‍ ഫാസ്റ്റ് ട്രാക് കോടതി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ: കെ പി അജയ്കുമാര്‍ ഹാജരായി.