ആറാം ക്ലാസ് വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു. കൊയിലാണ്ടിയിലാണ് അപകടമുണ്ടാ യത്. ആനന്ദ് (10) ആണ് മരിച്ചത്. അമ്മയോടൊപ്പം നടന്നു പോകവേയാണ് കുട്ടിയെ ട്രെ യിന്‍ തട്ടിയത്. കോഴിക്കോട് മാധ്യമം ദിനപത്രത്തില്‍ സബ് എഡിറ്റര്‍ ഒഞ്ചിയം എല്ലാ ച്ചേരി കെ വി ഹൗസില്‍ അനൂപ് അനന്തന്റെയും പന്തലായനി ബിഇഎം യുപി സ്‌കൂള്‍ അധ്യാപിക ധന്യയുടെയും മകനാണ് ആനന്ദ്.
കോഴിക്കോട്: അമ്മയോടൊപ്പം സ്‌കൂള്‍ വിട്ട് വരുകയായിരുന്ന വിദ്യാര്‍ത്ഥി തീവണ്ടി തട്ടി മരിച്ചു. കൊ യിലാണ്ടിയിലാണ് അപകടമുണ്ടായത്. ഒഞ്ചിയം കെ വി ഹൗസില്‍ അനൂപ് ആനന്ദിന്റെയും(മാധ്യമം സ ബ് എഡിറ്റര്‍ കോഴിക്കോട്) ധന്യയുടെയും മകന്‍ ആനന്ദ് (10) ആണ് മരിച്ചത്. പന്തലായനി ബിഇഎം സ് കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഇതെ സ്‌കൂളിലെ ടീച്ചറാണ് അമ്മ ധന്യ.
വെള്ളിയാഴ്ച വൈകുന്നേരം 4 മണിയോടെ സ്‌കൂള്‍ വിട്ട് വീട്ടിലെക്ക് പോകുമ്പോഴാണ് അപകടം. കൊയി ലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരന്‍: ആരോമല്‍. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം നാളെ രാവി ലെ 11ന് കൊയിലാണ്ടി പന്തലായനി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും.
ഒഞ്ചിയം സ്വദേശിയായ അനൂപും കുടുംബവും ഇപ്പോള്‍ പന്തലായനിയില്‍ ശിവ ക്ഷേത്രത്തിന് സമീപം വീട് വാടകയ്ക്ക് എടുത്താണ് താമസിക്കുന്നത്.